Breaking

Sunday, November 21, 2021

പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 21-കാരന്‍ അറസ്റ്റില്‍

കൊട്ടിയം: പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് പിടിയിൽ. കൊല്ലം പള്ളിമുക്ക് കൊല്ലൂർവിള കെ.ടി.എം.നഗർ 230 ഫാത്തിമ മൻസിലിൽ നെബിനാ(21)ണ് അറസ്റ്റിലായത്. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് വിദ്യാർഥിനിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാെണന്ന വിവരം അറിയുന്നത്. ആശുപത്രി അധികൃതർ പോലീസിന് വിവരം നൽകിയതിനെത്തുടർന്ന് കൊട്ടിയം പോലീസ് കേസെടുത്തു. ഇയാൾ സമൂഹമാധ്യമങ്ങളിലൂടെയാണ് പെൺകുട്ടിയുമായി പരിചയത്തിലായത്. അറസ്റ്റിലായ യുവാവിനെ റിമാൻഡ് ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/3CwENEh
via IFTTT