Breaking

Tuesday, August 24, 2021

താലിബാൻ കാരണം വിവാഹം മുടങ്ങുമോ? -ആശങ്കയിൽ ആർഷി ഖാൻ

മുംബൈ: താലിബാൻ അധികാരം പിടിച്ചതോടെ അഫ്ഗാൻ ക്രിക്കറ്ററുമായി ഉറപ്പിച്ച വിവാഹം മുടങ്ങുമോയെന്ന ആശങ്കയിലാണ് മോഡലും അഭിനേത്രിയുമായ ആർഷി ഖാൻ.കഴിഞ്ഞവർഷമാണ് അഫ്ഗാൻ ദേശീയതാരവുമായി ആർഷിയുടെ വിവാഹം ഇരുകുടുംബങ്ങളും ചേർന്ന് ഉറപ്പിച്ചത്. എന്നാൽ അഫ്ഗാനിലെ പുതിയ സാഹചര്യങ്ങളിൽ ബന്ധം മുന്നോട്ടുപോകാൻ സാധ്യത കുറവാണെന്നാണ് ആർഷി പറയുന്നത്. ക്രിക്കറ്റ് താരത്തിന്റെ പേര് വെളിപ്പെടുത്താനും അവർ തയ്യാറായിട്ടില്ല.തന്റെ പിതാവിന്റെ സുഹൃത്തിന്റെ മകനാണ് താരം. തന്റെ കുടുംബവേരുകൾ അഫ്ഗാനിലാണെന്നും ആർഷി വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/387OhJf
via IFTTT