Breaking

Saturday, July 17, 2021

കൂനമ്മാവില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; നേരിയ തോതില്‍ ഇന്ധന ചോര്‍ച്ച

കൊച്ചി: എറണാകുളം കൂനമ്മാവിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു. കൂനമ്മാവ് മേസ്തിരിപ്പടിയിൽ രാത്രി ഒൻപത് മണിയോടെയാണ് സംഭവം ഉണ്ടായത്. കാറിൽ ഇടിച്ചശേഷം ടാങ്കർ ലോറി മറിയുകയായിരുന്നു. സിഎൻജി നിറച്ചുവന്ന ടാങ്കറാണ് മറിഞ്ഞത്. ടാങ്കറിൽ നിന്ന് നേരിയ ഇന്ധന ചോർച്ചയുണ്ട്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ചോർച്ച അടക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. സംഭവ സ്ഥലത്തുനിന്ന് നയന്ത്രണം ഏർപ്പെടുത്തുകയും പ്രദേശത്തുനിന്ന് ആളുകളെ മാറ്റുകയും ചെയ്തിട്ടുണ്ട്. Content Highlights: Tanker lorry- carcollision in Koonammavu


from mathrubhumi.latestnews.rssfeed https://ift.tt/3xYO9qZ
via IFTTT