Breaking

Thursday, July 15, 2021

സര്‍ക്കാരിന് നിര്‍ണായകം; നിയമസഭാ കയ്യാങ്കളിക്കേസ് ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളിക്കേസ് ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. കേസിലെ അപ്പീൽ പിൻവലിക്കുന്നതിൽ സർക്കാർ നിലപാട് അറിയിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സംസ്ഥാന സർക്കാർ അപ്പീൽ പിൻവലിച്ചാൽ കേസിലെ പ്രതികളും അപ്പീൽ പിൻവലിക്കാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. പ്രതികൂല പരാമർശം ഉണ്ടായാൽ മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ളവർ വിചാരണ നേരിടേണ്ടിവരും. ഇന്ന് ബെഞ്ച് പരിഗണിക്കുന്ന ഏഴാമത്തെ കേസാണിത്. കേസ് രാവിലെ പതിനൊന്നോടെ സുപ്രീംകോടതിയിലെത്തും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഇടതുനേതാക്കൾക്ക് എതിരെ കടുത്ത വിമർശനമാണ് സുപ്രീംകോടതി ഉന്നയിച്ചത്. പ്രതികൾ വിചാരണ നേരിടണമെന്നും ഒരു ഘട്ടത്തിൽ ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് എം.ആർ ഷായും ഉൾപ്പെട്ട ബെഞ്ച് പറഞ്ഞിരുന്നു. തെറ്റായ സന്ദേശമാണ് നിയമസഭാ കയ്യാങ്കളിക്കേസിലൂടെ ഇടതുനേതാക്കൾ നൽകിയതെന്നും കോടതി നിരീക്ഷിച്ചു. കോടതി കടുത്ത വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് അപ്പീൽ പിൻവലിക്കാൻ സർക്കാർ ഒരുങ്ങുന്നത്. എന്നാൽ അപ്പീൽ പിൻവലിക്കുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കേസിൽ ഇന്ന് സർക്കാർ വാദം തുടരുമെന്നും കോടതിക്ക് തൃപ്തികരല്ലെങ്കിൽ അപ്പീൽ പിൻവലിക്കുമെന്നാണ് സർക്കാരിനോട് അടുത്ത് വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ അപ്പീൽ പിൻവലിക്കുകയാണെങ്കിൽ പ്രതികൾക്ക് വിചാരണാകോടതിയിൽ വിചാരണ നേരിടേണ്ടി വരും. എന്തുകൊണ്ടും സർക്കാരിന് നിർണായകമായ ദിനമായി ഇന്ന് മാറും. കേസിൽ പ്രതിസ്ഥാനത്ത് മന്ത്രിപദവി അലങ്കരിക്കുന്നവരുണ്ടെന്നതും സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 2015-ലാണ് യു.ഡി.എഫ്. സർക്കാരിന്റെ ഭരണകാലത്ത് നിയമസഭയിൽ കയ്യാങ്കളിയുണ്ടായത്. ബാർകോഴ വിവാദം ഉണ്ടായിരുന്ന സമയത്താണ് അന്നത്തെ ധമന്ത്രി കെ.എം. മാണിയുടെ ബജറ്റ് തടസ്സപ്പെടുത്തി നിയമസഭ കയ്യാങ്കളി നടന്നത്. നിയമസഭയ്ക്ക് അകത്ത് നടന്ന സംഭവത്തിൽ സ്പീക്കറുടെ അനുമതിയോടെ മാത്രമേ കേസ് രജിസ്റ്റർ ചെയ്യാൻ കഴികയുള്ളൂ. എന്നാൽ നിയമസഭ സെക്രട്ടറി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അതിനാൽ കേസ് നിലനിൽക്കില്ലെന്നും സർക്കാർ നൽകിയ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. Content Highlights:supreme court to consider assembly ruckus case today


from mathrubhumi.latestnews.rssfeed https://ift.tt/3rcThEZ
via IFTTT