Breaking

Friday, July 2, 2021

തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം മൃഗശാലയിൽ പാമ്പിൻകൂട് വൃത്തിയാക്കുന്ന ഹർഷാദ്(ഫയൽഫോട്ടോ) തിരുവനന്തപുരം: ഭക്ഷണം നൽകിയശേഷം കൂട് വൃത്തിയാക്കുന്നതിനിടെ തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരന് ദാരുണാന്ത്യം. കാട്ടാക്കട കുട്ടപ്പൂ അമ്പൂരി പ്ലാവിള വീട്ടിൽ ഹർഷാദാ(45)ണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-നാണ് സംഭവം. 15 വർഷമായി മൃഗശാലയിലെ അനിമൽ കീപ്പറായിരുന്നു. വലതുകൈയിലാണ് കടിയേറ്റത്. പാമ്പ് വെളിയിലേക്ക് ഇറങ്ങാതിരിക്കാൻ ഹർഷാദ് ഉടൻ പുറത്തിറങ്ങി കൂട് അടച്ചു. അപ്പോഴേക്കും ബോധരഹിതനായി വീണു. വീഴുന്നതിനിടെ കൂടിന്റെ വാതിലിൽ ശക്തിയായി അടിച്ചു. ശബ്ദംകേട്ടെത്തിയ ജീവനക്കാർ മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോകുന്നതിനിടെ ഹർഷാദ് മരിച്ചു. വർഷങ്ങൾക്കുമുൻപ് മൃഗശാലയിലെ കാണ്ടാമൃഗം ഒരു ജീവനക്കാരനെ ഇടിച്ചു കൊന്നിരുന്നു. അതിനുശേഷമുണ്ടായ ദാരുണ സംഭവമാണിത്. താത്കാലിക ജീവനക്കാരനായി എത്തിയ ഹർഷാദ് 2018-ലാണ് സ്ഥിരം ജീവനക്കാരനായത്. ഭാര്യ: ഷീജ. മകൻ: അബിൻ. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സംഭവത്തിൽ മ്യൂസിയം പോലീസ് കേസെടുത്തു. മൃഗശാല ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹർഷാദിന്റെ കുടുംബത്തിന് സാമ്പത്തികസഹായം നൽകുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. content highlights: zoo keeper dies of king cobra bite in thiruvananthapuram


from mathrubhumi.latestnews.rssfeed https://ift.tt/2UQxKG8
via IFTTT