അഹമ്മദാബാദ്: മദ്യം നിരോധിച്ചിട്ടുള്ള ഗുജറാത്തിലെ ചൂതാട്ട-മദ്യവിരുന്ന് കേന്ദ്രത്തിൽ പോലീസ് നടത്തിയ തിരച്ചിലിൽ കുടുങ്ങിയവരിൽ ഭരണകക്ഷി എം.എൽ.എ.യും. ഖേഡ ജില്ലയിലെ മാടർ മണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി. നിയമസഭാംഗം കേസരിസിങ് സോളങ്കിയടക്കം 26 പേരാണ് പിടിയിലായത്. മധ്യ ഗുജറാത്തിൽ പാഞ്ച്മഹൽ ജില്ലയിലെ ഹലോളിൽ ഒരു റിസോർട്ടിലാണ് വ്യാഴാഴ്ച രാത്രി ക്രൈം ബ്രാഞ്ച് രഹസ്യവിവരത്തെ തുടർന്ന് റെയ്ഡ് നടത്തിയത്. ആറു കുപ്പി വിദേശമദ്യവും എട്ടു വാഹനങ്ങളും പിടിച്ചെടുത്തു. പിടിയിലായവരിൽ ഏഴ് സ്ത്രീകളുമുണ്ട്. ഇതിൽ നാലുപേർ നേപ്പാളികളാണ്. content highlights: gujrat mla arrested for liquor party
from mathrubhumi.latestnews.rssfeed https://ift.tt/3AxvMuX
via
IFTTT