Breaking

Tuesday, October 13, 2020

ജനതാദൾ (എസ്) സംസ്ഥാനകമ്മിറ്റി പിരിച്ചുവിട്ടു; മാത്യു ടി. തോമസിന് ചുമതല

തിരുവനന്തപുരം/ബെംഗളൂരു: വിഭാഗീയത രൂക്ഷമായതോടെ ജനതാദൾ -എസ് (ജെ.ഡി.എസ്.) കേരള സംസ്ഥാനസമിതി പിരിച്ചുവിട്ടു. സി.കെ. നാണു അധ്യക്ഷനായുള്ള സമിതി പിരിച്ചുവിട്ടതായി ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ അറിയിച്ചു. പകരം മാത്യു ടി. തോമസ് അധ്യക്ഷനായുള്ള അഡ്‌ഹോക് കമ്മിറ്റി പ്രഖ്യാപിച്ചു.കോർ കമ്മിറ്റിയെ നോക്കുകുത്തിയാക്കി പാർട്ടിയെ അസ്ഥിരമാക്കാനുള്ള നടപടികളാണ് സി.കെ. നാണു സ്വീകരിക്കുന്നതെന്ന് കമ്മിറ്റി പിരിച്ചുവിട്ട് ദേവഗൗഡ നൽകിയ കത്തിൽ പറയുന്നു. ജെ.ഡി.എസ്. ദേശീയ വർക്കിങ് പ്രസിഡന്റ് ബി.എം. ഫാറൂഖ് നൽകിയ നോട്ടീസിന് സി.കെ. നാണു മറുപടിനൽകിയില്ലെന്നും നോട്ടീസിലുള്ള നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചില്ലെന്നും കാണിച്ചാണ് സംസ്ഥാനസമിതി പിരിച്ചുവിട്ടത്.


from mathrubhumi.latestnews.rssfeed https://ift.tt/2H273Y1
via IFTTT