ജനീവ: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ പിൻവലിക്കാനുളള വിവിധ രാജ്യങ്ങളുടെ നീക്കത്തെ വിമർശിച്ച് ലോകാരോഗ്യ സംഘടന ഡയറക്ടർ ടെഡ്രോസ് അഥനോ ഗബ്രിയേസൂസ്. നിയന്ത്രണങ്ങൾ നീക്കാനുളള തീരുമാനം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. നിയന്ത്രണങ്ങൾ നീക്കുന്നതിനെ കുറിച്ച് ഗൗരവത്തോടെ ചിന്തിക്കുന്ന രാജ്യങ്ങൾ വൈറസ് വ്യാപനം അടിച്ചമർത്തുന്നതിനെ കുറിച്ചും ഗൗരവത്തോടെ ആലോചിക്കണമെന്നും ആവശ്യപ്പെട്ടു. വൈറസ് വ്യാപനത്തിന് കാരണമാകുന്ന കാര്യങ്ങൾ തടയുക, ദുർബല വിഭാഗങ്ങളെ സംരക്ഷിക്കുക, സ്വയം സംരക്ഷിക്കുന്നതിനുളള നടപടികൾ ജനങ്ങൾ സ്വയം കൈക്കൊളളുക, രോഗബാധിതരെ വേഗത്തിൽ കണ്ടെത്തുകയും ഐസൊലേഷനിൽ പ്രവേശിപ്പിക്കുക, പരിശോധനകൾ നടത്തുക, രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ വേഗത്തിൽ കണ്ടെത്തുകയും ക്വാറന്റീനിൽ പ്രവേശിപ്പിക്കുകയും ചെയ്യുക എന്നീ കാര്യങ്ങൾ രാജ്യങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് 19 പ്രത്യാഘാതം വിലയിരുത്തുന്നതിനായി ലോകാരോഗ്യസംഘടന നടപ്പാക്കിയ സർവേയിൽ 105 രാജ്യങ്ങൾ പങ്കെടുത്തു. മാർച്ച് മുതൽ ജൂൺ വരെ നടന്ന സർവേയിൽ അഞ്ചുപ്രദേശങ്ങൾ ഉൾക്കൊളളിച്ചായിരുന്നു സർവേ. ആരോഗ്യസംവിധാനങ്ങളിൽ പോരായ്മകളുണ്ടെന്നും കോവിഡ് 19 പോലൊരു മഹാമാരിയെ ചെറുക്കാൻ മെച്ചപ്പെട്ട തയ്യാറെടുപ്പിന്റെ ആവശ്യകതയുണ്ടെന്നും സർവേയിൽ കണ്ടെത്തി. കോവിഡ് പശ്ചാത്തലത്തിൽ മറ്റുരോഗങ്ങളെ ചികിത്സിക്കുന്നതിൽ തടസ്സം നേരിട്ടതുസംബന്ധിച്ചും കണ്ടെത്തലുണ്ട്. Content Highlights:Reopening too quickly recipe for disaster says WHO
from mathrubhumi.latestnews.rssfeed https://ift.tt/3bd6XrI
via
IFTTT