മാഡ്രിഡ്: ഫുട്ബോൾ ലോകത്തെ വിടാതെ പിന്തുടർന്ന് കോവിഡ്-19. മാഞ്ചെസ്റ്റർ സിറ്റി വിട്ട് ഓഗസ്റ്റിൽ സ്പാനിഷ് ക്ലബ്ബ് റയൽ സോസിഡാഡിലെത്തിയ മിഡ്ഫീൽഡർ ഡേവിഡ് സിൽവയ്ക്കാണ് ഇപ്പോൾ കോവിഡ് ബാധിച്ചിരിക്കുന്നത്. ഡേവിഡ് സിൽവയുടെ പുതിയ ക്ലബ്ബ് റയൽ സോസിഡാഡാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അടുത്തിടെയാണ് പോൾ പോഗ്ബയ്ക്കും കോവിഡ് ബാധിച്ചത്. സ്പെയ്നിലെത്തിയ ശേഷം 72 മണിക്കൂറിനിടെ നടത്തിയ താരത്തിന്റെ രണ്ടാമത്തെ പരിശോധനയിലാണ് ഫലം പോസിറ്റീവായതെന്ന് ക്ലബ്ബ് അറിയിച്ചു. ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. സിൽവയ്ക്ക് രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോൾ സെൽഫ് ഐസൊലേഷനിലാണ് അദ്ദേഹം. 34-കാരനായ താരം സിറ്റിയുമായുള്ള ബന്ധം അവസാനിപ്പിച്ചു ഫ്രീ ട്രാൻസ്‌ഫറിലാണ് സ്വന്തം നാട്ടിലെ ക്ലബ്ബിൽ ചേർന്നത്. രണ്ടു വർഷത്തേക്കാണ് കരാർ. Content Highlights: former Manchester City midfielder David Silva has tested positive for covid 19
from mathrubhumi.latestnews.rssfeed https://ift.tt/32FW91q
via
IFTTT