Breaking

Wednesday, April 1, 2020

വൈറസ് വ്യാപനം തടയാനാവാതെ ലോകം, നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

: കൊറോണ വൈറസ് വ്യാപനം തടയാനാകാത്ത സാഹചര്യത്തിൽ ലോകത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. മോസ്‍കോ, ലാഗോസ് നഗരങ്ങൾ ചൊവ്വാഴ്ച പൂർണമായി അടച്ചു. യു.എസിലെ വിർജീനിയ, മേരിലാൻഡ് സംസ്ഥാനങ്ങളിൽ ജനങ്ങൾ വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദേശം നൽകി. നിയന്ത്രണങ്ങളുണ്ടെങ്കിലും ഇറ്റലി, യു.എസ്., സ്‍പെയിൻ, ജർമനി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ വൈറസ് വ്യാപനം നിയന്ത്രിക്കാനാകാത്തവിധം വർധിക്കുകയാണ്. യു.എസിൽ മരണസംഖ്യ ചൈനയുടേതിന് അടുത്തെത്തി. ചൊവ്വാഴ്ച വരെ 3,178 പേരാണ് യു.എസിൽ മരിച്ചത്. ഒന്നരലക്ഷത്തിലേറെപ്പേർക്ക് വൈറസ് ബാധിച്ചു. പത്തുലക്ഷത്തിലേറെപ്പേരിൽ പരിശോധന നടത്തിയതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.ഇറ്റലിയിൽ ഏപ്രിൽ 12 വരെയെങ്കിലും അടച്ചിടൽ നീട്ടേണ്ടിവരുമെന്ന് പ്രധാനമന്ത്രി ജുസെപ്പെ കോൻതെ പറഞ്ഞു. മൂന്നാഴ്ചത്തെ അടച്ചിടൽ സാമ്പത്തികമേഖലയിൽ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലിയിൽ പതിനൊന്നായിരത്തിലേറെപ്പേരാണ് കൊറോണ വൈറസ് ബാധിച്ചു മരിച്ചത്. ഒരുലക്ഷത്തിലേറെപ്പേർക്ക് രോഗം ബാധിച്ചു. സ്‍പെയിനിൽ 24 മണിക്കൂറിനുള്ളിൽ 849 പേരാണ് മരിച്ചത്. സ്‍പെയിനിൽ ഒറ്റദിവസത്തെ ഏറ്റവുംകൂടിയ മരണസംഖ്യയാണിത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,189 ആയി. രോഗബാധിതരുടെ എണ്ണം 94,000 കടന്നു. ലക്ഷണങ്ങളില്ലാതെ രോഗം വരുന്നെന്ന് ചൈനലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരിലും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ചൈന. ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതായും ഇവരെ 14 ദിവസത്തേക്ക് സമ്പർക്കവിലക്കേർപ്പെടുത്തി നിരീക്ഷിക്കുകയാണെന്നും ചൈനീസ് ആരോഗ്യവിഭാഗം അറിയിച്ചു.ബെൽജിയം: ബെൽജിയത്തിൽ കൊറോണ വൈറസ് ബാധിച്ച് പന്ത്രണ്ടുകാരി മരിച്ചു. കുട്ടികളിൽ കൊറോണ വൈറസ് മരണകാരിയാകുന്നത് അപൂർവ സംഭവമാണെന്ന് ബെൽജിയം സർക്കാർ വക്താവ് ഇമ്മാനുവൽ ആന്ദ്രേ പറഞ്ഞു.മ്യാൻമാർ : മ്യാൻമാറിൽ ചൊവ്വാഴ്ച കൊറോണ മരണം റിപ്പോർട്ടു ചെയ്തു. ഓസ്ട്രേലിയയിൽ അർബുദ ചികിത്സ കഴിഞ്ഞെത്തിയ 69-കാരനാണ് മരിച്ചത്.ഇൻഡൊനീഷ്യ : ജക്കാർത്തയിൽ വൈറസ് ബാധിച്ചുമരിച്ച നൂറോളം പേരുടെ മൃതശരീരങ്ങൾ കൂട്ടത്തോടെ സംസ്കരിച്ചെന്ന് ഗവർണർ. 122 പേരാണ് ഇൻഡൊനീഷ്യയിൽ മരിച്ചത്. ജപ്പാൻ: 73 രാജ്യങ്ങളിലേക്ക് യാത്രയരുതെന്ന് ജപ്പാൻ പൗരന്മാർക്ക് നിർദേശം നൽകി.


from mathrubhumi.latestnews.rssfeed https://ift.tt/2UVL3RY
via IFTTT