തൃശ്ശൂർ: കേരളത്തിലാണെങ്കിലും ഇതരജില്ലയിലുള്ള മക്കളെ കാണാനും പിറന്നാളാഘോഷത്തിൽ പങ്കെടുക്കാനും കൊറോണക്കാലം സമ്മതിക്കാത്തതിനാൽ പോലീസുകാരൻ മക്കളുടെ ഒന്നാം പിറന്നാളാഘോഷം റോഡരികിലാക്കി. തൃശ്ശൂർ പേരാമംഗലം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഉൺമേഷിന്റെ ഇരട്ടക്കുട്ടികളുടെ പിറന്നാളായിരുന്നു ചൊവ്വാഴ്ച. കൊറോണ പ്രതിരോധ ഡ്യൂട്ടികളുള്ളതിനാൽ കൊല്ലം സ്വദേശിയായ ഉൺമേഷിന് നാട്ടിലേക്ക് പോകാനും കുട്ടികളെ കാണാനും കഴിഞ്ഞില്ല. ഇക്കാര്യം മനസ്സിലാക്കിയ പേരാമംഗലം സർക്കിൾ ഇൻസ്പെക്ടർ രാജേഷ് കെ. മേനോൻ, പുഴയ്ക്കൽ ശോഭാ സിറ്റിക്കു സമീപം വാഹനപരിശോധനാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉൺമേഷിന്റെ അടുത്തെത്തുകയും ആഘോഷം ഡ്യൂട്ടിസ്ഥലത്തുതന്നെ നടത്തുവാൻ താത്പര്യം പ്രകടിപ്പിക്കുകയുമായിരുന്നു. ഉടനെത്തന്നെ കുട്ടികളേയും ഭാര്യയേയും വീഡിയോകോളിൽ വിളിച്ച് റോഡരികിൽത്തന്നെ സഹപ്രവർത്തകർക്ക് കേക്ക് മുറിച്ചുനൽകി പിറന്നാളാഘോഷിച്ചു. വേറിട്ട ആഘോഷം സിറ്റി പോലീസാണ് ഒൗദ്യോഗിക ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. Content Highlight: A policeman cut a cake on the roadside to celebrate his childrens birthday
from mathrubhumi.latestnews.rssfeed https://ift.tt/39rBcsw
via
IFTTT