കൊല്ലം : മയ്യനാട് ബെംഗ്ലാവിൽവീട്ടിൽ ലിയോയുടെ ദേവൻ എന്ന കുതിരയ്ക്ക് വായിൽനിന്ന് നുരയും പതയും വരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വീട്ടുകാർക്ക് ആശങ്കയായി. കുതിര അസ്വസ്ഥനായി ബഹളംവെയ്ക്കാൻ തുടങ്ങി. ഉടൻ അടുത്തുള്ള മൃഗാശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ ഇല്ല. ലോക് ഡൗൺ! ജില്ലാ മൃഗാശുപത്രിയിലേക്ക് വിളിച്ചപ്പോൾ കൊണ്ടുവരാൻ പറഞ്ഞു. പെട്ടി ഓട്ടോ പിടിച്ച് കമ്പെല്ലാം വെച്ചുകെട്ടി അതിലായി പിന്നെ ദേവന്റെ സവാരി. പത്ത് കിലോമീറ്റർ. വഴിക്ക് അഞ്ചാറിടത്ത് പോലീസ് പരിശോധന, സത്യവാങ്മൂലം. ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ അജിത്പിള്ള പരിശോധിച്ചു. വായിൽ സോപ്പിന്റെ അംശം. സംഗതി സോപ്പ് തിന്നതാണ്. ലിയോയുടെ വീട്ടിൽ സോപ്പ് നിർമാണ യൂണിറ്റുണ്ട്. സോപ്പുപയോഗിച്ച് കൈ കഴുകാനേ പറഞ്ഞിട്ടുള്ളു. ദേവൻ അതങ്ങ് തിന്നു! എന്തായാലും മരുന്നും തുടർചികിത്സയും നിർദേശിച്ചാണ് വിട്ടത്. ഒരുവയസ്സായ ഈ വെള്ളക്കുതിരയെ ഒരുമാസംമുമ്പാണ് ലിയോ വാങ്ങിയത്. Content Highlight: Horse ate soap
from mathrubhumi.latestnews.rssfeed https://ift.tt/3dO4QM6
via
IFTTT