ന്യൂഡൽഹി: വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളുമായി ബന്ധപ്പെട്ട്, റെക്കോഡ് ചെയ്ത പാട്ടുകൾ വെക്കുന്നത് പകർപ്പവകാശ (കോപ്പിറൈറ്റ്) ലംഘനമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. അതുകൊണ്ടുതന്നെ ഇത്തരം ചടങ്ങുകളിൽ പാട്ടുകൾ വെക്കുന്നതിന് ലൈസൻസ് എടുക്കേണ്ടതില്ല. കേന്ദ്ര വാണിജ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കി നോട്ടീസ് ഇറക്കിയത്. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ പാട്ടുകൾ വെക്കുന്നതിന് ലൈസൻസ് എടുക്കേണ്ടതുണ്ടോയെന്ന് ചോദിച്ച് ഒട്ടേറെ നിവേദനങ്ങൾ ലഭിച്ചതായി നോട്ടീസിൽ പറയുന്നു. റെക്കോഡ് ചെയ്ത പാട്ടുകൾ മതപരമായ ചടങ്ങുകളിലും വിവാഹവുമായി ബന്ധപ്പെട്ട പരിപാടികളിലും വെക്കുന്നതിന് പകർപ്പവകാശം ബാധകമല്ല. ഏതെല്ലാം സാഹചര്യങ്ങളിലാണ് ലൈസൻസ് ആവശ്യമില്ലാത്തതെന്ന് പകർപ്പവകാശ നിയമത്തിലെ 52-ാം വകുപ്പിന്റെ ഒന്നാം (ഇസെഡ്.എ.) ഉപവകുപ്പിൽ പറയുന്നുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളോ തദ്ദേശസ്ഥാപനങ്ങളോ നടത്തുന്ന ഔദ്യോഗിക പരിപാടികൾ, മതപരമായ ചടങ്ങുകൾ എന്നിവയിൽ റെക്കോഡ് ചെയ്ത സാഹിത്യ, നാടക, സംഗീത സൃഷ്ടികൾ ഉപയോഗിക്കുന്നതിന് പകർപ്പവകാശ ലൈസൻസ് ആവശ്യമില്ല. Content Highlights:playing songs during marriage function is not copyright violation
from mathrubhumi.latestnews.rssfeed https://ift.tt/2MO3iqU
via
IFTTT