വാഷിങ്ടൺ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 62.62 ലക്ഷം കടന്നു. ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്തേക്കെത്തി. ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 5000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം കോവിഡ് ബാധിച്ച് ലോകത്ത് 3200 പേർ മരിച്ചു. ഇതോടെ ആകെ മരണം 3.73 ലക്ഷം കടന്നു. കൂടുതൽ മരണവും രോഗബാധിതരും അമേരിക്കയിലാണ്. 18.37 ലക്ഷം പേർക്കാണ് യുഎസിൽ ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. മരണം 1,06,195 ആയി ഉയർന്നു. കോവിഡ് ബാധിതരിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ ആകെ രോഗികളുടെ എണ്ണം 5.14 ലക്ഷം കടന്നു. മരണം 30,000 ത്തിലേക്ക് അടുക്കുന്നു. റഷ്യയിൽ കോവിഡ് ബാധിതർ നാല് ലക്ഷം കടന്നു. മരണസംഖ്യ 4693 ആയി. മരണനിരക്കിൽ യുഎസിന് പിന്നിൽ രണ്ടാമതുള്ള ബ്രിട്ടണിൽ മരണസംഖ്യ 38,489 ആയി ഉയർന്നു. 2,74,762 പേർക്കാണ് ബ്രിട്ടണിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. സ്പെയ്നിൽ 2.86 ലക്ഷം രോഗികളുണ്ട്. രോഗികളുടെ എണ്ണത്തിൽ ഇന്ത്യക്ക് തൊട്ടുമുകളിലുള്ള ഇറ്റലിയിൽ 2.32 ലക്ഷത്തിലേറെ പേർക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ലോകത്താകമാനം കോവിഡ് മുക്തരായവരുടെ എണ്ണം 29 ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവിൽ 30.42 ലക്ഷം രോഗികളാണ് ചികിത്സയിൽ തുടരുന്നത്. ഇതിൽ 53000 ത്തിലേറെ പേരുടെ ആരോഗ്യനില ഗുരുതരമാണ്. content highlights: covid 19, covid case reported in world, india now on seventh position
from mathrubhumi.latestnews.rssfeed https://ift.tt/3gK1F9I
via
IFTTT