ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിന്റെ പുതിയ ഗവർണറായി രാഷ്ട്രപതി നിയമിച്ചു. ജസ്റ്റിസ് പി. സദാശിവം ഈ മാസം നാലിന് കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണിത്. മറ്റ് നാലുസംസ്ഥാനത്തും പുതിയ ഗവർണർമാരെ നിയമിച്ചിട്ടുണ്ട്. ബി.ജെ.പി. തമിഴ്നാട് സംസ്ഥാനാധ്യക്ഷ ഡോ. തമിഴിസൈ സൗന്ദർരാജനെ തെലങ്കാനയിലും മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഭഗത്സിങ് കോശിയാരിയെ മഹാരാഷ്ട്രയിലും മുൻ കേന്ദ്ര തൊഴിൽമന്ത്രി ബന്ദാരു ദത്താത്രേയയെ ഹിമാചൽപ്രദേശിലും ഗവർണർമാരാക്കി. ഹിമാചൽപ്രദേശ് ഗവർണറായിരുന്ന കൽരാജ് മിശ്രയെ രാജസ്ഥാനിലേക്ക് മാറ്റി. ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാൻ, ചരൺസിങ്ങിന്റെ ഭാരതീയ ക്രാന്തിദളിലൂടെയാണ് 1970-കളുടെ ഒടുവിൽ രാഷ്ട്രീയത്തിലെത്തിയത്. പിന്നീട് കോൺഗ്രസിലെത്തി. ജനതാദൾ, ബി.എസ്.പി., ബി.ജെ.പി. എന്നീ പാർട്ടികളിലും പ്രവർത്തിച്ചു. രാജീവ് ഗാന്ധിയുടെയും വി.പി. സിങ്ങിന്റെയും മന്ത്രിസഭകളിൽ അംഗമായി. തെലങ്കാന ഗവർണറായി നിയമിക്കപ്പെട്ട ഡോ. തമിഴിസൈ സൗന്ദർരാജൻ കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ സ്വദേശിയാണ്. തമിഴ്നാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പി.യുമായ കുമരി അനന്തന്റെ മകൾ. ഇ.എസ്.എൽ. നരസിംഹൻ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങ് വിരമിക്കുന്ന ഒഴിവിലാണ് മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കൽരാജ് മിശ്രയെ രാജസ്ഥാനിൽ നിയോഗിച്ചത്. വിദ്യാസാഗർ റാവുവിന് പകരമായാണ് ഭഗത്സിങ് കോശിയാരിയെ മഹാരാഷ്ട്രയിൽ നിയമിച്ചത്. കേരളം എന്റെ ഇഷ്ടനാട് കേരളത്തിന്റെ ഗവർണറായി നിയമിക്കപ്പെട്ടതിൽ സന്തോഷമുണ്ട്. ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കേരളം. പലതവണ സന്ദർശിച്ചിട്ടുണ്ട്. പ്രളയ ദുരിതബാധിത മേഖലകളിൽ സന്ദർശനം നടത്തുകയാണ് ചുമതലയേറ്റശേഷം ആദ്യ പരിപാടി. ദുരിതമനുഭവിക്കേണ്ടി വന്നവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യും -ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി അഭിന്ദനമറിയിച്ചു : നിയുക്ത കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദനമറിയിച്ചു. ദീർഘകാല പൊതുപ്രവർത്തന അനുഭവവും ഭരണപരിചയവുമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം കേരളത്തിന്റെ പുരോഗതിക്ക് സഹായകമാകുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. Content Highlights:arif mohammed khan is the new governor in kerala
from mathrubhumi.latestnews.rssfeed https://ift.tt/2ZIxtSv
via
IFTTT