ന്യൂഡൽഹി: അവസാനനിമിഷമെത്തുന്ന യാത്രക്കാരിലൂടെ റെയിൽവേയ്ക്കു കഴിഞ്ഞ നാലുവർഷംകൊണ്ടുണ്ടായത് 25,392 കോടി രൂപയുടെ വരുമാനമെന്ന് വിവരാവകാശ രേഖ. 2016 മുതൽ 2019 വരെ തത്കാൽ ക്വാട്ട ടിക്കറ്റുകളിൽനിന്ന് 21,530 കോടി രൂപയും തത്കാൽ പ്രീമിയം ടിക്കറ്റുകളിൽനിന്ന് 3862 കോടി രൂപയുമാണ് റെയിൽവേയ്ക്ക് ലഭിച്ചത്. തിരഞ്ഞെടുത്ത ചില തീവണ്ടികളിൽ മാത്രമായി 1997-ലാണ് തത്കാൽ ടിക്കറ്റ് സംവിധാനം ആരംഭിച്ചത്. 2004-ൽ രാജ്യത്തെ എല്ലാ തീവണ്ടികളിലേക്കും വ്യാപിപ്പിച്ചു. സെക്കൻഡ് ക്ലാസ് ടിക്കറ്റിന് 10 ശതമാനം അധികം ചാർജും മറ്റെല്ലാ ക്ലാസുകൾക്കും 30 ശതമാനം ചാർജുമാണ് തത്കാൽ സംവിധാനത്തിൽ ഈടാക്കുന്നത്. 2014-ൽ ആരംഭിച്ച പ്രീമിയം സംവിധാനമനുസരിച്ച് തിരഞ്ഞെടുത്ത ട്രെയിനുകളിൽ 50 ശതമാനം തത്കാൽ ടിക്കറ്റുകളും പ്രത്യേക വിലനിയന്ത്രണ സംവിധാനമാണ് ഉപയോഗിക്കുന്നത്. 2016-17 വർഷം 6672 കോടിയായിരുന്ന തത്കാൽ വരുമാനം 2018-19 വർഷത്തിൽ 6692 കോടിയായി. പ്രീമിയം സംവിധാനത്തിൽമാത്രം 1608 കോടിയുടെ വർധനയാണുണ്ടായത്. Content Highlights:indian railway earned 25000 crore through tatkal reservation in last four years
from mathrubhumi.latestnews.rssfeed https://ift.tt/2Lf1epV
via
IFTTT