ഭോപാൽ: യു.പി.എസ്.സി. പരീക്ഷാഭ്രാന്ത് തലയ്ക്കുപിടിച്ച് തന്നെ തിരിഞ്ഞുനോക്കാതിരിക്കുന്ന ഭർത്താവിൽനിന്ന് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചു. മധ്യപ്രദേശിലെ ഭോപാലിൽ കോച്ചിങ് സെന്റർ ഉടമയായ ഭർത്താവിന്റെ ശ്രദ്ധ മുഴുനീളം മത്സരപ്പരീക്ഷകളിൽ മാത്രമാണ്. കടുത്ത അവഗണനയായതോടെ താൻ വീടുവിട്ടിറങ്ങുകയായിരുന്നുവെന്നും യുവതി പറയുന്നു. പിഎച്ച്.ഡി. ബിരുദധാരിയാണ് യുവാവ്. ഇദ്ദേഹത്തിന്റെ മാതാപിതാക്കളിൽ ഒരാളുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ ഈയിടെ തിരക്കിട്ട് വിവാഹംകഴിക്കുകയായിരുന്നു. തുടക്കംതൊട്ടേ തന്നെ പരിഗണിച്ചിേട്ടയിെല്ലന്നാണ് യുവതി പറയുന്നത്. ഇതിനിടെ സ്വന്തം വീട്ടിലേക്ക് പോയ ഭാര്യ തിരിച്ചുവരാൻ തയ്യാറാവുന്നില്ലെന്ന് ആരോപിച്ച് ഭർത്താവും കുടുംബകോടതിയിൽ വിവാഹമോചനഹർജി നൽകിയിട്ടുണ്ട്. നവദമ്പതിമാരെ വിവാഹമോചനത്തിൽനിന്ന് പിന്തിരിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ബന്ധുക്കളും ജില്ലാ നിയമസേവന അതോറിറ്റി അധികൃതരും. Content Highlights:husband addicted to upsc exams, wife seeks divorce
from mathrubhumi.latestnews.rssfeed https://ift.tt/2Lnhdku
via
IFTTT