നഴ്സ് ലിനി കോഴിക്കോട്: കേരളത്തിലെ മികച്ച ആരോഗ്യപ്രവർത്തകർക്കായി മാതൃഭൂമി ഏർപ്പെടുത്തിയ ആരോഗ്യപുരസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നരയ്ക്ക് പേരാമ്പ്ര ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും. നിപ പ്രതിരോധപ്രവർത്തനത്തിനിടെ മരിച്ച നഴ്സ് ലിനിക്ക് മരണാനന്തരബഹുമതിയായാണ് പുരസ്കാരം നൽകുന്നത്. നടൻ മമ്മൂട്ടിയിൽനിന്ന് ലിനിയുടെ ഭർത്താവ് സജീഷ് പുരസ്കാരം ഏറ്റുവാങ്ങും. നിപയ്ക്കെതിരായ പോരാട്ടം നയിച്ചവരെ മമ്മൂട്ടി ആദരിക്കും. മന്ത്രിമാരായ കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണൻ എന്നിവരുൾപ്പെടെയുള്ളവരെയാണ് ആദരിക്കുക. കെ. മുരളീധരൻ എം.പി. മുഖ്യാതിഥിയാകും. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ എം.പി. അധ്യക്ഷനാവും. മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ പുരസ്കാരത്തുക കൈമാറും. ജോയന്റ് മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ സ്വാഗതവും സംഘാടകസമിതി ചെയർമാൻ എം. കുഞ്ഞമ്മദ് നന്ദിയും പറയും. content highlights:mathrubhumi arogyapuraskaram
from mathrubhumi.latestnews.rssfeed https://ift.tt/2ZpLaKR
via
IFTTT