ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ നടപടിയുടെ പശ്ചാത്തലത്തിൽ അറസ്റ്റിലായ സംസ്ഥാനത്തെ മുൻമുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയെയും മെഹബൂബ മുഫ്തിയെയും സന്ദർശിക്കാൻ കുടുംബാംഗങ്ങളെ അനുവദിച്ചതായി റിപ്പോർട്ട്. മുൻകരുതൽ നടപടിയെന്ന നിലയിൽ ഓഗസ്റ്റ് അഞ്ചിനാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഒമർ അബ്ദുള്ളയുടെ കുടുംബം കഴിഞ്ഞയാഴ്ച രണ്ടുതവണ അദ്ദേഹത്തെ ശ്രീനഗറിലെ ഹരിനിവാസിലെത്തി സന്ദർശിച്ചതായി എൻ ഡി ടിവി റിപ്പോർട്ട് ചെയ്തു. സഹോദരി സഫിയ, സഫിയയുടെ മക്കൾ എന്നിവർ ശനിയാഴ്ചയാണ് ഒമർ അബ്ദുള്ളയെ കണ്ടത്. കൂടിക്കാഴ്ച ഇരുപത് മിനുട്ട് നീണ്ടുനിന്നുവെന്നാണ് വിവരം. തടവിലായതിനു ശേഷം ഒമർ അബ്ദുള്ളയുമായി ആദ്യമായി സംസാരിക്കാൻ സഫിയക്ക് അനുമതി ലഭിച്ചത് ഈദ്(ഓഗസ്റ്റ് 12) ദിനത്തിലായിരുന്നു. അന്ന് ഇരുവരും ഫോണിൽ സംസാരിച്ചു. അനുമതി ലഭിച്ചതിനെ തുടർന്ന് അമ്മയും സഹോദരിയും മെഹ്ബൂബാ മുഫ്തിയെ വ്യാഴാഴ്ച സന്ദർശിച്ചു. ചശ്മാഷാഹിയിൽ വിനോദസഞ്ചാര വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് നിലവിൽ മെഹബൂബയുള്ളത്. നിലവിൽ ഇവിടം സബ് ജയിലായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒമർ അബ്ദുള്ളയുടെ പിതാവും മുൻമുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയും വീട്ടുതടങ്കലിലാണ്. ഫോൺ സൗകര്യം ഇദ്ദേഹത്തിന് നിഷേധിച്ചിരിക്കുകയുമാണ്. ജമ്മു കശ്മീർ അഡ്മിനിസ്ട്രേഷനിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ഫറൂഖ് അബ്ദുള്ളയെ ഇക്കഴിഞ്ഞ ആഴ്ചകളിൽ മൂന്നുതവണ സന്ദർശിച്ചതായി റിപ്പോർട്ടുകളുണ്ട്. content highlights:omar abdulla and mehbooba mufti allowed to meet relatives
from mathrubhumi.latestnews.rssfeed https://ift.tt/2PBj5f0
via
IFTTT