Breaking

Sunday, September 1, 2019

ഇന്ധനം നല്‍കുന്നത് നിര്‍ത്തുമെന്ന് എണ്ണക്കമ്പനികൾ; സർവീസുകൾ മുടങ്ങുമെന്ന് എയർ ഇന്ത്യ

ന്യൂഡൽഹി: സാമ്പത്തികബാധ്യതയെ തുടർന്ന് എണ്ണക്കമ്പനികൾ നിലപാട് കടുപ്പിച്ചതോടെ എയർ ഇന്ത്യയുടെ സർവീസുകൾ മുടങ്ങുമെന്ന് സൂചന. ഇന്ധനം നൽകിയ ഇനത്തിൽ എണ്ണക്കമ്പനികൾക്ക് ഭീമമായ തുക എയർ ഇന്ത്യ നൽകാനുണ്ട്.സെപ്റ്റംബർ ആറ് മുതൽ ഹൈദരാബാദ്, റായ്പുർ എന്നീ വിമാനത്താവളങ്ങളിൽ എയർ ഇന്ത്യാ വിമാനങ്ങൾക്ക് ഇന്ധനം നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കുമെന്ന് എണ്ണക്കമ്പനികളുടെ അന്ത്യശാസനയുണ്ട്. അങ്ങനെയെങ്കിൽ ഒട്ടേറെ സർവീസുകൾ നിർത്തിവെക്കേണ്ടി വരുമെന്ന്എയർ ഇന്ത്യയുടെ മുതിർന്ന ഓഫീസർ വ്യക്തമാക്കി. റാഞ്ചി, മൊഹാലി, പട്ന, വിശാഖപട്ടണം പുണെ, കൊച്ചി എന്നീ ആറ് താവളങ്ങളിൽ എയർ ഇന്ത്യാ വിമാനങ്ങൾക്ക് ഇന്ധനം നൽകുന്നത് ഇന്ത്യൻ ഓയിൽ ഉൾപ്പെടെയുള്ള പൊതുമേഖലാ കമ്പനികൾ നിർത്തിയിരുന്നു. ഇത് എയർ ഇന്ത്യയുടെ സർവീസിനെ സാരമായി ബാധിച്ചിട്ടുരുന്നു.ഇത് കൂടാതെയാണ് ഈ മാസം ആറ് മുതൽ ഹൈദരാബാദിലും റായ്പുരിലും കൂടി ഇന്ധനം നൽകുന്നത് നിർത്താനുള്ള എണ്ണക്കമ്പനികളുടെ തീരുമാനം. ഇതും വിമാന സർവീസുകളെപ്രതികൂലമായി ബാധിച്ചേക്കും. നിലവിൽ ഹൈദരാബാദും റായ്പുരും എയർഇന്ത്യയുടെ പ്രധാന താവളങ്ങളാണ്. ഏകദേശം അൻപതോളം സർവീസുകൾ ഇവിടെ നിന്ന് നടത്തുന്ന എയർഇന്ത്യയ്ക്ക് എണ്ണക്കമ്പനികളുടെ കടുത്ത തീരുമാനം വലിയ നഷ്ടമുണ്ടാക്കും.ബാധ്യത വർധിച്ചതിനെ തുടർന്ന് ദിനംപ്രതി 18 കോടിയോളം രൂപ വില നൽകിയാണ് എയർ ഇന്ത്യാവിമാനങ്ങൾ ഇന്ധനം നിറയ്ക്കുന്നത്. നിലവിലെ കനത്ത ബാധ്യത തീർക്കാൻ കമ്പനിയ്ക്ക് മാർഗമില്ലെന്ന് കമ്പനി വക്താവ് പറയുന്നു. നൽകാനുള്ള മുഴുവൻ തുകയും പലിശയുൾപ്പെടെ സെപ്റ്റംബർ ആറിന് മുമ്പ് നൽകണമെന്നാണ് എണ്ണക്കമ്പനികൾ നൽകിയ ഔദ്യോഗികക്കുറിപ്പിൽ സൂചിപ്പിക്കുന്നത്. Content Highlights: Fuel Companies Threaten To Cut Supply To Air India


from mathrubhumi.latestnews.rssfeed https://ift.tt/2ZJBq9o
via IFTTT