കോട്ടയം: നിഷ ജോസ് കെ മാണിയെ പാലായിലെ യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ സാധ്യത കുറവാണെന്ന് പി.ജെ ജോസഫ്. ഇതോടെ കേരളാ കോൺഗ്രസിലെ ഇരു വിഭാഗങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായി. പൊതുസമ്മതിയും ജയസാധ്യതയുമുള്ള സ്ഥാനാർഥിയെ പാലായിൽ മത്സരിപ്പിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പി.ജെ ജോസഫ്. സ്ഥാനാർഥിയെ ഇന്നു തന്നെ പ്രഖ്യാപിക്കുമെന്നും രണ്ടില ചിഹ്നത്തിൽ തന്നെ മത്സരിക്കുമെന്നുമാണ് ജോസ് കെ മാണി വ്യക്തമാക്കിയത്. പ്രശ്നം സങ്കീർണമായതോടെ പരിഹരിക്കാൻ യൂ.ഡി.എഫ് നേതാക്കൾ ഇന്ന് ഇരു വിഭാഗം നേതാക്കളുമായി ചർച്ച നടത്തുന്നുണ്ട്. ചർച്ചയിൽ പങ്കെടുക്കുമെന്ന് പി.ജെ ജോസഫ് വ്യക്തമാക്കുകയും ചെയ്തു. എല്ലാവർക്കും സ്വീകാര്യനായ സ്ഥാനാർഥിയുടെ പേര് യു.ഡി.എഫ് നേതാക്കളെ അറിയിച്ച ശേഷം അവർ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് പി.ജെ ജോസഫ് പറഞ്ഞു. സ്ഥാനാർഥിയായി നിഷ ജോസ് കെ മാണി എത്തുമോ എന്ന ചോദ്യത്തിന് സാധ്യത കുറവാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇന്ന് വൈകിട്ടോടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയും വ്യക്തമാക്കി. Content highlights:Nisha Jose K Mani should not be a candidate in Pala hints PJ Joseph
from mathrubhumi.latestnews.rssfeed https://ift.tt/2LiPilX
via
IFTTT