Breaking

Sunday, September 1, 2019

പി.വി. സാമി സ്മാരക പുരസ്‌കാരം ഇന്ന് മമ്മൂട്ടിക്ക് സമ്മാനിക്കും

കോഴിക്കോട്: സ്വാതന്ത്ര്യസമരസേനാനിയും വ്യവസായപ്രമുഖനുമായിരുന്ന പി.വി. സാമിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പി.വി. സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡ് നടൻ മമ്മൂട്ടിക്ക് ഞായറാഴ്ച സമ്മാനിക്കും. ഉച്ചയ്ക്ക് 12-ന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ നടക്കുന്ന ചടങ്ങിൽ എം.ടി. വാസുദേവൻനായരാണ് പുരസ്കാരം സമ്മാനിക്കുക. രാവിലെ ഒമ്പതിന് പി.വി. സാമി അനുസ്മരണസമ്മേളനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനംചെയ്യും. ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖ്, മുൻ മേയർ ഒ. രാജഗോപാൽ, കെ.യു.ഡബ്ല്യൂ.ജെ. സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, ഐ.പി. പുഷ്പരാജ്, കെ.പി.സി.സി. ജനറൽസെക്രട്ടറി പി.എം. സുരേഷ്ബാബു, എം. രാജൻ എന്നിവർ സംസാരിക്കും. ഇന്ത്യ ഇപ്പോൾ നിക്ഷേപ സൗഹൃദരാഷ്ട്രമോ എന്ന വിഷയത്തിൽ പത്തുമണിക്ക് നടക്കുന്ന സെമിനാറിൽ ജോസഫ് സി. മാത്യു വിഷയം അവതരിപ്പിക്കും. ബി.ജെ.പി. സംസ്ഥാന ജനറൽസെക്രട്ടറി എം.ടി. രമേശ്, സി.എം.പി. സംസ്ഥാന ജനറൽസെക്രട്ടറി സി.പി. ജോൺ എന്നിവർ സംസാരിക്കും. ഡോ. ജയ്കിഷ് ജയരാജ് സ്വാഗതവും അഡ്വ. എം. ഷഹീർസിങ് നന്ദിയും പറയും. 12 മണിക്ക് അവാർഡുദാന സമ്മേളനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനംചെയ്യും. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ എം.പി. അധ്യക്ഷനാവും. പി.വി. സാമി അവാർഡിനെക്കുറിച്ച് വയലാർ രവി എം.പി. സംസാരിക്കും. മാതൃഭൂമി ജോയന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും. കെ. മുരളീധരൻ എം.പി. പൊന്നാടയും എം.കെ. രാഘവൻ എം.പി. പ്രശസ്തിപത്രവും സമ്മാനിക്കും. പി.വി. ഗംഗാധരൻ ഹാരാർപ്പണം നടത്തും. സംവിധായകൻ സത്യൻ അന്തിക്കാട് ബൊക്കെ സമ്മാനിക്കും. മിനി രാജേഷ് പ്രശസ്തിപത്രം വായിക്കും. എ. പ്രദീപ്കുമാർ എം.എൽ.എ., കളക്ടർ എസ്. സാംബശിവറാവു, മലബാർ ചേംബർ പ്രസിഡന്റ് ശ്യാംസുന്ദർ ഏറാടി, പി.കെ. ഗ്രൂപ്പ് ചെയർമാൻ പി.കെ. അഹമ്മദ് എന്നിവർ സംസാരിക്കും. മമ്മൂട്ടി മറുപടിപ്രസംഗം നടത്തും. പി.വി. സാമി മെമ്മോറിയൽ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പി.വി. ചന്ദ്രൻ സ്വാഗതവും ഡോ. ടി.കെ. ജയരാജ് നന്ദിയും പറയും. content highlights:pv sami memorial award for mammootty


from mathrubhumi.latestnews.rssfeed https://ift.tt/2ZDQvti
via IFTTT