Breaking

Sunday, September 1, 2019

സ്വകാര്യവാഹനങ്ങളുടെ രജിസ്‌ട്രേഷൻ പരിശോധന ഒഴിവാകും

തിരുവനന്തപുരം: കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം സ്വകാര്യവാഹനങ്ങൾ സ്ഥിര രജിസ്ട്രേഷനു മോട്ടോർവാഹനവകുപ്പ് ഓഫീസുകളിൽ ഹാജരാക്കേണ്ടിവരില്ല. ഷോറൂമുകളിൽ വിൽപ്പനയ്ക്കുമുമ്പേ വാഹനം പരിശോധിക്കാനാണ് കേന്ദ്ര നിർദേശം. സ്ഥിര രജിസ്ട്രേഷൻ ലഭിച്ചശേഷമാകും വാഹനങ്ങൾ ഷോറൂമുകളിൽനിന്ന് പുറത്തിറക്കുക. പുതിയ ഭേദഗതിപ്രകാരം അപേക്ഷ സമർപ്പിക്കേണ്ട ചുമതല ഡീലർമാർക്കാണ്. ഇപ്പോൾ താത്കാലിക രജിസ്ട്രേഷനുള്ള അപേക്ഷ ഓൺലൈനിൽ നൽകുന്നത് ഡീലർമാരാണ്. ഭേദഗതി പ്രകാരം ഇത് സ്ഥിര രജിസ്ട്രേഷൻ അപേക്ഷയാകും. രജിസ്ട്രേഷൻ ഫീസും റോഡ് നികുതിയും ഓൺലൈനായി അടയ്ക്കാം. വാഹനത്തിന്റെ എൻജിൻ, ഷാസി നമ്പറുകൾ രേഖകളുമായി ഒത്തുനോക്കുന്നതാണ് രജിസ്ട്രേഷൻ പരിശോധന. വാഹനം വാങ്ങുന്നയാളുടെ പേരിൽ രജിസ്ട്രേഷൻ അനുവദിക്കാനുള്ള അപേക്ഷ ഷോറൂമിൽനിന്ന് ലഭിച്ചാൽ രേഖകൾ ഒത്തുനോക്കി സ്ഥിര രജിസ്ട്രേഷൻ നമ്പർ അനുവദിക്കും. ഇതുൾപ്പെടുത്തി അതിസുരക്ഷാ നമ്പർപ്ലേറ്റ് ഘടിപ്പിച്ചായിരിക്കും ഉടമയ്ക്ക് വാഹനം കൈമാറുക. ഫാൻസി നമ്പർ ബുക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് മാത്രമാകും ഇളവ്. ഇതിന്റെ വ്യവസ്ഥകൾ ഉടൻ രൂപവത്കരിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അവരവർക്ക് നിശ്ചയിച്ച മേഖലകളിൽ വിജ്ഞാപനം ഇറക്കാം. ട്രാൻസ്പോർട്ട് വാഹനങ്ങളുടെ പെർമിറ്റ് വ്യവസ്ഥകൾ സംസ്ഥാന സർക്കാരാണ് നിയമമാക്കേണ്ടത്. വാഹന രജിസ്ട്രേഷൻ ഉൾപ്പടെയുള്ള നടപടിക്രമങ്ങളിൽ ചട്ടം നിലവിൽ വന്നാലേ ഭേദഗതികൾ പ്രബല്യത്തിലാകൂ. Content Highlights:motor vehicle act amendment; no need for mvd inspection for private vehicles registration


from mathrubhumi.latestnews.rssfeed https://ift.tt/2ZvSNiX
via IFTTT