Breaking

Sunday, September 1, 2019

പാലായിൽ തർക്കം മുറുകുന്നു; സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി

കോട്ടയം: ഉപതിരഞ്ഞെടുപ്പു നടക്കുന്ന പാലായിൽ യുഡിഎഫ് സ്ഥാനാർഥിയെ ഇന്നുതന്നെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ. മാണി. കേരളാ കോൺഗ്രസ്രണ്ടില ചിഹ്നത്തിൽതന്നെ മത്സരിക്കുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി. എന്നാൽ ചിഹ്നം വിട്ടു നൽകില്ലെന്ന സൂചന നൽകി പി.ജെ ജോസഫ് പക്ഷം നിലപാട് കടുപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽസ്ഥാനാർഥിയുടെ കാര്യത്തിൽ സമവായമുണ്ടാക്കാൻ കോൺഗ്രസ് നേതാക്കൾ ഇന്ന് ഇരുവിഭാഗവുമായി ചർച്ച നടത്തും. ചർച്ചകൾ പുരോഗമിക്കുകയാണെന്നും വൈകിട്ടോടെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്നുമാണ് ജോസ് കെ മാണിഅറിയിച്ചത്.സ്ഥാനാർഥി നിർണയത്തിനായി തോമസ് ചാഴിക്കാടന്റെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി നേതാക്കളിൽനിന്നും പാർട്ടി നേതാക്കളിൽനിന്നും അഭിപ്രായം തേടിക്കൊണ്ടിരിക്കുകയാണെന്നും ജോസ് കെ. മാണി പറഞ്ഞു. എന്നാൽനിഷാ ജോസ് കെ മാണി എന്ന ഒരു പേര് മാത്രമാണ് ഇപ്പോൾഉയർന്നു കേൾക്കുന്നത്. അങ്ങനെയെങ്കിൽ ചർച്ചയുമായി മുന്നോട്ടു പോകേണ്ടതില്ലെന്നാണ് ജോസഫ് സ്വീകരിച്ച നിലപാട്. പാലായിൽ നിഷാ ജോസ് കെ മാണിയെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിനെതിരെ പി.ജെ ജോസഫ് പക്ഷം നേരത്തേ തന്നെ രംഗത്ത് വന്നിരുന്നു. പാർട്ടി ചെയർമാൻ സ്ഥാനം തങ്ങൾക്കു നൽകണമെന്ന ഉപാധിയും അവർ മുന്നോട്ടു വച്ചു. പൊതുസമ്മതനും ജയസാധ്യതയുള്ള സ്ഥാനാർഥിയും ആവണമെന്ന് വ്യക്തമാക്കിയ പി.ജെ ജോസഫ് പക്ഷം ചിഹ്നം ഞങ്ങളുടെ കൈയിലാണ് ഉള്ളതെന്ന് മറക്കരുതെന്നും ശനിയാഴ്ച പറഞ്ഞു. ഈ സാഹചര്യത്തിലാണ് യുഡിഎഫ് നേതാക്കൾ കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങളുമായി ഇന്ന് ചർച്ച നടത്തുന്നത്. ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല,പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് പി.ജെ ജോസഫിനെയും ജോസ് കെ. മാണിയേയും അനുനയിപ്പിക്കാനായിഎത്തുന്നത്. ഇവർ രണ്ടു വിഭാഗം നേതാക്കളേയും പ്രത്യേകം കണ്ട് ചർച്ച നടത്തും. ആവശ്യമെങ്കിൽമാത്രം ഇരു നേതാക്കളെയും ഒരുമിച്ചിരുത്തി ചർച്ച നടത്തും. എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച സാഹചര്യത്തിൽ സ്ഥാനാർഥി പ്രഖ്യാപനം ഇനിയും വൈകുന്നത് ഉചിതമല്ലെന്ന് യുഡിഫ് നേതൃത്വം വിലയിരുത്തുന്നു. Copntent Highlights:UDF candidate for by election will be announce today itself - Jose K Mani


from mathrubhumi.latestnews.rssfeed https://ift.tt/2Ztl6i1
via IFTTT