തിരുവനന്തപുരം: സിനിമാ ടിക്കറ്റിന് സെപ്റ്റംബർ ഒന്നു മുതൽ വിനോദനികുതി ഈടാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി. നൂറു രൂപയിൽ കുറവുള്ള ടിക്കറ്റുകൾക്ക് അഞ്ചു ശതമാനവും 100 രൂപയിൽ കൂടുതലുള്ള ടിക്കറ്റുകൾക്ക് എട്ടര ശതമാനവും നികുതിയാണ് ഈടാക്കുക. ജി.എസ്.ടി. പ്രകാരമുള്ള നിരക്കാണിത്. ഇ-ടിക്കറ്റിങ് നിലവിൽവരുന്നതുവരെ ടിക്കറ്റുകൾ തദ്ദേശസ്ഥാപനങ്ങളിൽ കൊണ്ടുപോയി മുദ്ര വയ്ക്കേണ്ട. ഇതിനു പകരം ചരക്ക് സേവന നികുതി ഒടുക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തിന് അനുസൃതമായി തൊട്ടടുത്ത മാസം മൂന്നാം തീയതിക്കകം പിരിച്ച നികുതി തദ്ദേശസ്വയംഭരണസ്ഥാപനത്തിൽ അടയ്ക്കണം. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പരിഗണിച്ചും സിനിമാരംഗത്തെ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലുമാണ് നേരത്തെയിറക്കിയ ഉത്തരവിൽ ഭേദഗതിവരുത്തി തദ്ദേശസ്വയംഭരണ വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത്. റെയിൽവേ ഇ-ടിക്കറ്റിന് ഇന്ന് മുതൽ സർവീസ് ചാർജ് ന്യൂഡൽഹി: സെപ്റ്റംബർ ഒന്നു മുതൽ ഐ.ആർ.സി.ടി.സി. വഴി ഓൺലൈനിൽ തീവണ്ടിയാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് സർവീസ് ചാർജ് നൽകണം. എ.സി. ക്ലാസിന് 30 രൂപയും അല്ലാത്തവയ്ക്ക് 15 രൂപയുമാണ് ഈടാക്കുക. ജി.എസ്.ടി. നിരക്കും ബാധകമാകും. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നുവർഷം മുമ്പാണ് സർവീസ് ചാർജ് ഒഴിവാക്കിയത്. വരുമാനത്തിൽ ഇടിവുണ്ടായ സാഹചര്യത്തിലാണ് ചാർജ് പുനഃസ്ഥാപിക്കാൻ റെയിൽവേബോർഡ് അനുമതി നല്കിയത്. 2016-17-ൽ മാത്രം ഐ.ആർ.സി.ടി.സിക്ക് വരുമാനത്തിൽ 26 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. നേരത്തേ എ.സി. ക്ലാസ് ഇ-ടിക്കറ്റുകൾക്ക് 40 രൂപയും അല്ലാത്തവയ്ക്ക് 20 രൂപയുമാണ് സർവീസ് ചാർജ് ഈടാക്കിയിരുന്നത്. Content Highlights: Cinema ticket GST and service charge for railway e ticket
from mathrubhumi.latestnews.rssfeed https://ift.tt/2LizcsB
via
IFTTT