Breaking

Sunday, December 30, 2018

രാജ്യസഭയില്‍ മുത്തലാഖ് ബില്ലിനെതിരെ വോട്ട് ചെയ്യാന്‍ ലീഗ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്; ബില്ല് പാസാകില്ലെന്നാണ് പ്രതീക്ഷ: പാണക്കാട് ശിഹാബ് തങ്ങള്‍

മലപ്പുറം: രാജ്യസഭയില്‍ തിങ്കളാഴ്ച മുത്തലാഖ് ബില്‍ പരിഗണിക്കുമ്ബോള്‍ അതിനെതിരെ വോട്ട് ചെയ്യാന്‍ ലീഗ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. രാജ്യസഭയില്‍ ബില്ല് പാസാകില്ലെന്നാണ് പ്രതീക്ഷ. അതിനായി കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.  

പി.കെ കുഞ്ഞാലിക്കുട്ടി എം.പി വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നത് ഒരു വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ വിവാഹത്തില്‍ പങ്കെടുക്കാനല്ല പാര്‍ട്ടി പത്രത്തിന്റെ ഗവേണിംഗ് ബോഡിയില്‍ പങ്കെടുക്കാനായിരുന്നു താന്‍ പോയതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കേന്ദ്രത്തിലും സംസ്ഥാനത്തിലും നിലവിലുള്ള ചുമതലകള്‍ ഒരേ സമയം കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.



from Anweshanam | The Latest News From India http://bit.ly/2ET6Mo4
via IFTTT