കര്‍ണാടക: കര്‍ണാടക ഐപിഎസ് ഉദ്യോഗസ്ഥന്‍ മധുകര്‍ ഷെട്ടി (47) എച്ച്1എന്‍1 ബാധിച്ചു മരിച്ചു. ഹൈദരാബാദ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ നാഷനല്‍ പൊലീസ് അക്കാദമി ഡപ്യൂട്ടി ഡയറക്ടറാണ് ഇദേഹം.
മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന രീതിയില്‍ ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ അന്വേഷണം നടത്തുമെന്നു കര്‍ണാടക ആഭ്യന്തര മന്ത്രി എം.ബി പാട്ടീല്‍ പറഞ്ഞു.സംസ്‌കാരം ഇന്ന്, ജന്മനാടായ ഉഡുപ്പിയിലെ യെഡാദിയില്‍.
ഖനനക്കേസില്‍ ബിജെപി മുന്‍ മന്ത്രി ജനാര്‍ദന റെഡ്ഡിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നതുള്‍പ്പെടെ അഴിമതിക്കെതിരെ പോരാടിയ വ്യക്തിയാണ്.ചിക്കബെല്ലാപുര എസ്പിയായിരിക്കെ കയ്യേറ്റ ഭൂമി തിരിച്ചുപിടിച്ചു ദലിതര്‍ക്കു നല്‍കിയതു ശ്രദ്ധേയമായിരുന്നു. വീരപ്പനെ പിടികൂടാനുള്ള ദൗത്യസംഘത്തില്‍ അംഗമായിരുന്നു. യുഎന്‍ ദൗത്യത്തിലും പങ്കെടുത്തിട്ടുണ്ട്.
from Anweshanam | The Latest News From India http://bit.ly/2Qb5iqk
via IFTTT