Breaking

Tuesday, August 28, 2018

രാഹുല്‍ ഗാന്ധി ചെങ്ങന്നൂര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചെങ്ങന്നൂരിലേക്ക് തിരിച്ചു. ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ അദ്ദേഹം സന്ദര്‍ശിക്കും. തുടര്‍ന്ന് ആലപ്പുഴയില്‍ എത്തുന്ന അദ്ദേഹം ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും മത്സ്യതൊഴിലാളികളെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുകയ്യും ചെയ്യും.

 

പിന്നീട് കൊച്ചിയിലേയ്ക്ക് പോകുന്ന അദ്ദേഹം 3.45 മുതല്‍ 6.15 വരെ ആലുവയിലെ ക്യാമ്പുകളും ചാലക്കുടിയിലെയും ചേന്ദമംഗലത്തെയും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് കൊച്ചിയില്‍ വിശ്രമം. ബുധനാഴ്ച രാവിലെ പത്തിന് വിമാനത്തില്‍ കോഴിക്കോടിനു തിരിക്കും.വയനാട്ടിലെ കോട്ടത്തറ ഗ്രാമം സന്ദര്‍ശിക്കും. തുടര്‍ന്ന് കോഴിക്കോട് വഴി ഡല്‍ഹിക്ക് മടങ്ങും.



from Anweshanam | The Latest News From India https://ift.tt/2MUs3Sa
via IFTTT