Breaking

Wednesday, August 1, 2018

‘ഈശ്വരാ ദൈവമേ ഈ പോസ്റ്ററൊട്ടിച്ചവന് നല്ലത് മാത്രം വരുത്തണേ’

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം മറഡോണയുടെ ഒരു പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. സംഗതി മറ്റൊന്നുമല്ല, പോസ്റ്റര്‍ തലതിരിച്ച് ഒട്ടിച്ചതാണ് കാരണം. വ്യത്യസ്തമായ ഒരു പോസ്റ്റര്‍ എന്ന പേരില്‍ പോസ്റ്റര്‍ ഒരു ആരാധകന്‍ സിനിമാ പാരഡൈസോ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു.

''പടത്തെപ്പറ്റി പോസിറ്റീവ് റിവ്യൂ ആണ് കേട്ടത്. ഈ പോസ്റ്റര്‍ കണ്ടപ്പോള്‍ മനസ്സിലായി വളരെ വ്യത്യസ്തമായ ചിത്രമാണെന്ന്''. ഇങ്ങനെയായിരുന്നു ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ടൊവിനോയുടെ ഉടലും തലയും വേറെയാക്കിയായിരുന്നു പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്. 'ഈശ്വരാ ദൈവമേ ഈ പോസ്റ്ററൊട്ടിച്ചവന് നല്ലത് മാത്രം വരുത്തണേ' എന്ന അടിക്കുറിപ്പോടെ ടൊവിനോ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു.



from Anweshanam | The Latest News From India https://ift.tt/2vqDWo9
via IFTTT