ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.80 അടിയായി ഉയര്‍ന്നു. എന്നാല്‍ മഴ കുറഞ്ഞാല്‍ ഡാം തുറക്കുകയോ ട്രയല്‍ റണ്‍ നടത്തുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടാവില്ലെന്ന വിലയിരുത്തലിലാണ് അധികൃതര്‍. വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് ഇന്നലെ കുറഞ്ഞിരുന്നു.
ഇന്നലെ രാത്രി 10 മണിക്ക് ജലനിരപ്പ് 2395.68 അടിയായിരുന്നു. രാത്രി 12 മണിക്ക് ഇത് 2395.70 അടിയിലെത്തി. ഇന്ന് രാവിലെ ആറ് മണിയിലെ കണക്കനുസരിച്ച് 2395.80 അടിയാണ് ജലനിരപ്പ്. ജലനിരപ്പ് കുറയ്ക്കാൻ മൂലമറ്റം പവർഹൗസിൽ പരമാവധി വൈദ്യുതി ഉത്പാദാനവും നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മഴ കുറഞ്ഞാൽ ഡാം തുറക്കുന്നത് ഒഴിവാക്കാമെന്ന നിഗമനത്തിൽ സർക്കാർ എത്തിയിരിക്കുന്നത്.
അതേസമയം, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് കൺട്രോൾ റൂം തുറന്ന് ജില്ല ഭരണകൂടം ജാഗ്രത കർശനമാക്കി. അടിയന്തര സാഹചര്യം നേരിടാൻ നാവികസേന, ദുരന്ത നിവാരണ സേന തുടങ്ങിയവരുടെ സഹായം തേടിയിടുണ്ട്. ഡാം തുറക്കുന്നത് സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തുന്നവർക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു.
from Anweshanam | The Latest News From India https://ift.tt/2LTRwuj
via IFTTT