Breaking

Thursday, November 18, 2021

പോലീസിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ കാർ മറിഞ്ഞു

പെരിങ്ങോട്ടുകര : പോലീസിനെ കണ്ട് അമിതവേഗത്തിൽ പോയ സംഘത്തിന്റെ കാർ മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. ബുധനാഴ്ച പുലർച്ചെ രണ്ടോടെ പെരിങ്ങോട്ടുകര നാലുംകൂടിയ സെന്ററിലാണ് സംഭവം. ഏതാനുംപേർ ചേർന്ന് റോഡരികിൽ വാഹനം നിർത്തി മദ്യപിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്യുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് അന്തിക്കാട് പോലീസ് പരിശോധനയ്ക്ക് എത്തിയിരുന്നു. ഇതു കണ്ട് യുവാക്കൾ കാറെടുത്ത് സ്ഥലംവിടുന്നതിനിടെ പെരിങ്ങോട്ടുകര നാലുംകൂടിയ സെന്ററിൽ വച്ച് അപകടത്തിൽപ്പെടുകയായിരുന്നു. റോഡിലെ കുഴിയിൽ വീണ് നൂറ് മീറ്ററോളം നിരങ്ങിനീങ്ങി തലകീഴായി മറിയുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പെരിങ്ങോട്ടുകര സ്വദേശി ബാലസുബ്രഹ്മണ്യം, വാടാനപ്പള്ളി സ്വദേശികളായ ശ്രീനാഥ്, സോനു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അന്തിക്കാട് എ.എസ്.ഐ. എം.കെ. അസീസിന്റെ നേതൃത്വത്തിൽ പോലീസ് ആംബുലൻസിൽ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. യുവാക്കളുടെപേരിൽ പോലീസ് കേസെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/3Dvg8B7
via IFTTT