Breaking

Wednesday, November 24, 2021

ജയലളിതയുടെ മരണം: അന്വേഷണക്കമ്മിഷൻ വിപുലീകരിക്കാൻ തയ്യാറെന്ന് തമിഴ്‌നാട്

ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് അറുമുഖസാമി കമ്മിഷൻ വിപുലീകരിക്കാൻ തയ്യാറാണെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ. ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള യഥാർഥ വസ്തുതകൾ ജനങ്ങളിലെത്തിക്കേണ്ടത് സുപ്രധാനമാണ്. അതിനാൽ, കമ്മിഷൻ വിപുലീകരിക്കാൻ തയ്യാറാണെന്ന് തമിഴ്നാട് സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദ്വിവേദി സുപ്രീം കോടതിയെ അറിയിച്ചു. ജയലളിതയുടെ മരണത്തിന് പിന്നിലെ വസ്തുതകളാണ് കമ്മിഷൻ പരിശോധിക്കുന്നത്. കോടതി നിർദേശിച്ചാൽ കമ്മിഷനെ സഹായിക്കാൻ ഡോക്ടർമാരെ നിയമിക്കാൻ സർക്കാർ തയ്യാറാണെന്നും ദുഷ്യന്ത് ദ്വിവേദി അറിയിച്ചു. ജയലളിതയ്ക്കു നൽകിയ മരുന്നുകളെക്കുറിച്ചറിയാൻ സമിതിയിൽ ഡോക്ടർമാരില്ലെന്നും അറുമുഖസാമി കമ്മിഷനിൽ വിശ്വാസമില്ലെന്നും അപ്പോളൊ ആശുപത്രി നേരത്തേ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3xhPQjA
via IFTTT