Breaking

Tuesday, November 23, 2021

ഫോണ്‍ വിളിക്ക് ചെലവേറും; 2019നുശേഷം മൊബൈല്‍ ഫോണ്‍ നിരക്കുവര്‍ധന ആദ്യമായി

മുംബൈ: രാജ്യത്ത് ഫോൺ വിളിയുടെ ചെലവുയരാൻ കളമൊരുങ്ങുന്നു. വെള്ളിയാഴ്ച മുതൽ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതൽ 25 ശതമാനം വരെ ഉയർത്താൻ ഭാരതി എയർടെൽ തീരുമാനിച്ചു. 2019 ഡിസംബറിനുശേഷം ആദ്യമായാണ് രാജ്യത്ത് മൊബൈൽഫോൺ നിരക്കുകൾ കൂട്ടുന്നത്. ടെലികോം കമ്പനികൾക്കായി രക്ഷാ പാക്കേജ് അവതരിപ്പിച്ചതിനു പിന്നാലെ കമ്പനികളെ നിലനിർത്തുന്നതിന് കേന്ദ്രസർക്കാർ ഇടപെട്ടാണ് ഇപ്പോഴത്തെ നിരക്കു വർധനയ്ക്ക് കളമൊരുക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്. എയർടെല്ലിനു പിന്നാലെ വോഡഫോൺ ഐഡിയ (വി), റിലയൻസ് ജിയോ എന്നിവയും ഉടൻ നിരക്കുവർധന പ്രഖ്യാപിക്കുമെന്നാണ് സൂചന. Content Highlights: Mobile phone tarrif prepaid


from mathrubhumi.latestnews.rssfeed https://ift.tt/2ZeYMJT
via IFTTT