മലപ്പുറം: കർഷകസമരത്തിന്റെ വിജയം ലക്ഷദ്വീപുകാർക്കുള്ള പ്രചോദനമാണെന്ന് സംവിധായിക ആയിഷ സുൽത്താന. മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ ട്രസ്റ്റിന്റെ മുഹമ്മദ് അബ്ദുറഹിമാൻ പുരസ്കാരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അവർ. ലക്ഷദ്വീപിന്റെ അവകാശമില്ലാതാക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരേയുള്ള സമരത്തിൽ കേരളം ദ്വീപിനൊപ്പമാണു നിന്നത്. കർഷകർക്കും കർഷകസമരത്തിൽ ഒപ്പം നിന്നവർക്കും അവാർഡ് സമർപ്പിക്കുന്നുവെന്നും ആയിഷ പറഞ്ഞു. മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ ട്രസ്റ്റിന്റെ പുരസ്കാരം മലപ്പുറത്ത് നടന്ന ചടങ്ങിൽ സംവിധായിക ആയിഷ സുൽത്താനയ്ക്ക് മുൻ മന്ത്രി ആര്യാടൻമുഹമ്മദ് സമ്മാനിക്കുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി യോഗം ഉദ്ഘാടനംചെയ്ത മുൻമന്ത്രി ആര്യാടൻ മുഹമ്മദ് പുരസ്കാരം നൽകി. ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ് അധ്യക്ഷതവഹിച്ചു. ലക്ഷദ്വീപ് പി.സി.സി. പ്രസിഡന്റ് ഹംദുല്ല സയ്യിദ്, എ.പി. അനിൽകുമാർ എം.എൽ.എ., കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, മുൻ എം.പി. സി. ഹരിദാസ്, ജില്ലാ യു.ഡി.എഫ്. ചെയർമാൻ പി.ടി. അജയ് മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3l58KFl
via IFTTT
Wednesday, November 24, 2021
Home
/
Mathrubhoomi
/
mathrubhumi.latestnews.rssfeed
/
കർഷകസമര വിജയം ലക്ഷദ്വീപുകാർക്കും പ്രചോദനം -ആയിഷ സുൽത്താന
കർഷകസമര വിജയം ലക്ഷദ്വീപുകാർക്കും പ്രചോദനം -ആയിഷ സുൽത്താന
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
mathrubhumi.latestnews.rssfeed