Breaking

Wednesday, November 24, 2021

അന്ധവിശ്വാസത്തിനെതിരേ സന്ദേശം നൽകാൻ ശ്മശാനത്തിൽ വിവാഹം

ബെംഗളൂരു: അന്ധവിശ്വാസത്തിനെതിരായ സന്ദേശം നൽകാൻ വിവാഹം ശ്മശാനത്തിൽ നടത്തി ബെലഗാവിയിലെ കുടുംബം. ഗൊകക് ഷിംഗലപുരിലാണ് സംഭവം. കോൺഗ്രസ് നേതാവ് സതീഷ് ജാർക്കിഹോളിയുടെ അനുയായിയും മാനവ ബന്ധുത്വ വേദികെ അംഗവുമായ ആരിഫ് പീർസദെയാണ് മക്കളുടെയും അനന്തരവന്റെയും വിവാഹം മുസ്ലിം ശ്മശാനത്തിൽ നടത്തിയത്. ശ്മശാനത്തിലെ ഒഴിഞ്ഞഭാഗത്ത് പന്തലിട്ട് വിവാഹച്ചടങ്ങുകൾ നടത്തുകയായിരുന്നു. അന്ധവിശ്വാസത്തിനെതിരേ സന്ദേശം നൽകാനാണ് ശ്മശാനത്തിൽ വിവാഹച്ചടങ്ങുകൾ നടത്തിയതെന്ന് ആരിഫ് പറഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നൂറിലേറെപ്പേർ വിവാഹത്തിനെത്തി. സതീഷ് ജാർക്കിഹോളിയുടെ മകൾ പ്രിയങ്ക ജാർക്കിഹോളി, മാനവ ബന്ധുത്വ വേദികെ കൺവീനർ രവീന്ദ്ര നായിക് തുടങ്ങിയവരും വിവാഹച്ചടങ്ങിൽ പങ്കെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/3xfUIWx
via IFTTT