Breaking

Wednesday, November 24, 2021

ദേശീയ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ അച്ഛനും മകൾക്കും മെഡൽ

പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ശ്യാം ഗ്ലാഡ്സനും വിദ്യാർഥിനിയായ മകൾക്കും ഇന്ത്യൻ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ തിളക്കം. മകൾ കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറിയിലെ പ്ലസ് ടു വിദ്യാർഥിനിയായ സാനിയ മരിയക്ക് സ്വർണമെഡൽ ലഭിച്ചപ്പോൾ അച്ഛന് വെങ്കല മെഡലാണ് ലഭിച്ചത്. നവംബർ 17 മുതൽ 20 വരെ തെലങ്കാനയിലായിരുന്നു മത്സരം. ഇന്ത്യൻ പവർ ലിഫ്റ്റിങ് ഫെഡറേഷനാണ് ദേശീയതലത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചത്. ദീർഘകാലമായി പാപ്പിനിശ്ശേരിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഗ്ലാഡ്സൻ പവർ ലിഫ്റ്റിങ് പരിശീലനത്തിനും സമയം കണ്ടെത്തുണ്ട്. പിതാവിന്റെ വഴിയെ ആണ് മകളും ഈ രംഗത്ത് എത്തിയത്. കഴിഞ്ഞ വർഷമാണ് സാനിയ ആദ്യമായി മത്സരത്തിൽ പങ്കെടുത്തത്. തൊട്ടടുത്ത വർഷം തന്നെ ദേശീയതലത്തിൽ സ്വർണമെഡലിൽ മുത്തമിടാൻ ഈ സാനിയയ്ക്ക് സാധിച്ചു. മെഡൽ നേടി നാട്ടിലെത്തിയ ജേതാക്കൾക്ക് പാപ്പിനിശ്ശേരിയിലെ ഓട്ടോതൊഴിലാളികൾ വരവേൽപ്പ് നൽകി. ഇരുവരേയും ഓട്ടോകാരിയറിൽ കയറ്റി തൊഴിലാളികൾ ചേർന്ന് പാപ്പിനിശ്ശേരി ടൗണിൽ ആനയിച്ചു. കെ.വി. സുമേഷ് എം.എൽ.എ.യും ഗ്ലാഡ്സന്റെ പാറക്കലിലെ വീട്ടിലെത്തി അനുമോദിച്ചു. Content Highlights:Medal for father and daughter at National Powerlifting Championships


from mathrubhumi.latestnews.rssfeed https://ift.tt/3xfMYDM
via IFTTT