Breaking

Wednesday, November 17, 2021

അതിർത്തി സംഘർഷഭരിതം; അഭയാർഥികളെ പിരിച്ചുവിടാൻ പോളണ്ട് കണ്ണീർവാതകം പ്രയോഗിച്ചു

വാഴ്‌സാ: ബെലാറസ്-പോളണ്ട് അതിർത്തിയിൽ സംഘർഷം കടുത്തു. അതിർത്തി കടക്കാനെത്തിയ അഭയാർഥികളുടെ എണ്ണം അനിയന്ത്രിതമായതോടെ പോളണ്ട് സൈന്യം കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. അഭയാർഥികൾ സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ കല്ലെറിഞ്ഞു. അഭയാർഥികളെ തടയാൻ കണ്ണീർവാതകം പ്രയോഗിക്കേണ്ടിവന്നെന്നും ബെലാറസ് സൈന്യം അഭയാർഥികൾക്ക് ഗ്രനേഡ് എത്തിച്ചുനൽകുന്നതായും പോളണ്ട് പ്രതിരോധമന്ത്രാലയം ആരോപിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ ആയിരക്കണക്കിന് അഭയാർഥികളാണ് പോളണ്ടിലേക്കുകടക്കാനായി ബെലാറസ് അതിർത്തിയിലെത്തിയത്. യൂറോപ്യൻ യൂണിയനെ അസ്ഥിരപ്പെടുത്താനായി ബെലാറസ്, അഭയാർഥികളെ പോളണ്ടിലേക്കു കടക്കാൻ പ്രേരിപ്പിക്കുന്നതായും റിപ്പോർട്ടുണ്ട്.ഈമാസം അതിർത്തികടക്കാൻ അയ്യായിരത്തോളം ശ്രമങ്ങൾ നടന്നതായി പോളണ്ട് അതിർത്തിരക്ഷാ ഏജൻസി അറിയിച്ചു. കഴിഞ്ഞകൊല്ലം ഇത് 88 ആയിരുന്നു. അതിനിെട ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുഖാഷെങ്കോ ജർമൻ ചാൻസലർ ആംഗേല മെർക്കലുമായി ഫോണിൽ സംസാരിച്ചു. പ്രശ്നം ഏറ്റുമുട്ടലിനു വഴിമാറാൻ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നില്ലെന്ന് ചർച്ചയ്ക്കുശേഷം ലുഖാഷെങ്കോ പ്രതികരിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3kJlNfu
via IFTTT