Breaking

Wednesday, November 24, 2021

നരേന്ദ്ര മോദിയുടെ മാപ്പ് വിശ്വാസത്തിലെടുക്കാനാവില്ല-കെ.കെ. ശൈലജ

ഗുരുപുര (മംഗളൂരു) : കർഷകനിയമം നടപ്പിലാക്കില്ലെന്നു പറഞ്ഞ് നരേന്ദ്ര മോദി രാജ്യത്തോടു പറഞ്ഞ മാപ്പ് വിശ്വാസത്തിലെടുക്കാനാവില്ലെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവും എം.എൽ.എ.യുമായ കെ.കെ. ശൈലജ. സി.പി.എം. ദക്ഷിണ കന്നഡ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കോവിഡെന്ന മഹാമാരിയുടെ മറവിൽ രാജ്യത്തെ വിറ്റുതുലയ്ക്കുകയായിരുന്നു മോദി. ആ കാലത്ത് സ്വകാര്യ സ്ഥാപനങ്ങളൊക്കെ നഷ്ടത്തിലായപ്പോൾ പിടിച്ചുന്നിന്നത് പൊതുമേഖലാ സ്ഥാപനങ്ങളാണ്. ആ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുകയാണെന്നും ശൈലജ കുറ്റപ്പെടുത്തി. ജില്ലാ സെക്രട്ടേറിയറ്റംഗം മുനീർ കാട്ടിപ്പള്ള അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി യു. ബസവരാജ്, ജില്ലാ സെക്രട്ടറി വസന്താചാര്യ, കെ.ആർ. ശ്രീയാൻ, യാദവ് ഷെട്ടി, അഡ്വ. ശിവകുമാർ, ഹരിദാസ്, സുനിൽ കുമാർ ബജാൾ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറിയായി കെ. യാദവ ഷെട്ടിയെയും 19 അംഗ ജില്ലാ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. Content Highlights:Narendra Modis apology cannot be trusted says KK Shailaja


from mathrubhumi.latestnews.rssfeed https://ift.tt/32nvsSF
via IFTTT