ന്യൂഡൽഹി: ഇന്ത്യയുടെ വ്യോമപ്രതിരോധശേഷിക്ക് കരുത്തേകാൻ റഷ്യൻനിർമിത മിസൈൽ സംവിധാനമായ എസ്-400 ട്രയംഫ് എത്തിത്തുടങ്ങി. ഇതിന്റെ ഘടകഭാഗങ്ങൾ കര-വ്യോമ മാർഗങ്ങളിലൂടെ ഇന്ത്യയിൽ എത്തിച്ചതായി റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക് റിപ്പോർട്ട് ചെയ്തു. ഇക്കൊല്ലംതന്നെ വിന്യസിക്കാൻ കഴിയുംവിധമാണ് എസ്-400 കൈമാറ്റമെന്ന് റഷ്യയുടെ ഫെഡറൽ സർവീസ് ഓഫ് മിലിട്ടറി ടെക്നിക്കൽ കോ-ഓപ്പറേഷൻ ഡയറക്ടർ ദിമിത്രി ഷുഗയേവിനെ ഉദ്ധരിച്ച് എജൻസി വ്യക്തമാക്കി. എന്നാൽ, ഇതേക്കുറിച്ച് ഇന്ത്യ പ്രതികരിച്ചിട്ടില്ല.എസ്-400ന്റെ അഞ്ച് യൂണിറ്റ് വാങ്ങാൻ 2018-ലാണ് ഇന്ത്യ റഷ്യയുമായി 550 കോടി ഡോളറിന്റെ (40,000 കോടി രൂപ) കരാറിൽ ഒപ്പിട്ടത്. ഇതിൽ 80 കോടി ഡോളർ (5900 കോടി രൂപ) കൈമാറുകയും ചെയ്തു.റഷ്യ ഇന്ത്യക്ക് എസ്-400 ട്രയംഫ് മിസൈൽ സംവിധാനം കൈമാറിയതിൽ യു.എസ്. ആശങ്കയറിച്ചു. എന്നാൽ, റഷ്യയിൽനിന്ന് ഇതുവാങ്ങിയതിന്റെ പേരിൽ ഇന്ത്യക്കെതിരേ നടപടിയെടുക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. റഷ്യയിൽനിന്ന് ആയുധം വാങ്ങുന്ന രാജ്യങ്ങൾക്കെതിരേ ‘കാറ്റ്‌സ’ പ്രകാരം അമേരിക്ക ഉപരോധമേർപ്പെടുത്താറുണ്ട്. എസ്-400 വാങ്ങിയാൽ ഇന്ത്യ നടപടി നേരിടേണ്ടിവരുമെന്ന് യു.എസ്. മുൻപ്രസിഡൻറ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എസ്-400 ഉപയോഗിക്കാനുള്ള ഏതുരാജ്യത്തിന്റെയും തീരുമാനം അപകടകരമാണെന്ന് കഴിഞ്ഞമാസം ഇന്ത്യ സന്ദർശിച്ച യു.എസ്. വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി വെൻഡി ഷെർമൻ പറഞ്ഞിരുന്നു. എസ്-400 വാങ്ങിയതിന്റെ പേരിൽ തുർക്കിക്ക് യു.എസ്. ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്. എസ്-400 സവിശേഷതകൾ * ഭൂതല-വ്യോമ മിസൈൽ സംവിധാനം. ലോകത്ത് ഇന്നുള്ള ഏറ്റവും മികച്ച മിസൈൽ പ്രതിരോധ സംവിധാനങ്ങളിലൊന്ന്* റഡാർ, ശത്രു അയയ്ക്കുന്ന ആയുധങ്ങൾ കണ്ടെത്തി ലക്ഷ്യംവെക്കാനുള്ള സംവിധാനം, ശത്രുവിമാനങ്ങളെ നേരിടാൻ കഴിയുന്ന മിസൈലുകൾ, ലോഞ്ചറുകൾ തുടങ്ങിയവയുൾപ്പെട്ടതാണ് ഒരു യൂണിറ്റ് എസ്-400* ദൂരപരിധി 400 കിലോമീറ്റർ* ഒരു യൂണിറ്റിൽ നാലുതരം മിസൈലുകൾ. 9എം96ഇ, 9എം96ഇ2 (രണ്ടിന്റെയും ദൂരപരിധി 120 കിലോമീറ്റർ), 48എൻ6ഡിഎം (ദൂരപരിധി 250 കിലോമീറ്റർ), 40എൻ6 (ദൂരപരിധി 400 കിലോമീറ്റർ) * ശത്രുറോക്കറ്റുകൾ, മിസൈലുകൾ, ക്രൂസ് മിസൈലുകൾ, വിമാനങ്ങൾ എന്നിവയിൽനിന്ന് സംരക്ഷണമേകും* ഇത്തരം 36 ലക്ഷ്യങ്ങളെ ഒരേസമയം നേരിടും* കര, നാവിക, വ്യോമസേനകൾക്ക് ഉപയോഗിക്കാവുന്ന രീതിയിലുള്ള രൂപകല്പന* മോസ്കോയിലെ അൽമാസ് സെൻട്രൽ ഡിസൈൽ ബ്യൂറോയാണ് നിർമാതാക്കൾഎസ്-400 കൈവശമുള്ള രാജ്യങ്ങൾ* ചൈന, തുർക്കി, ബെലാറസ്, അൽജീരിയ. ഇന്ത്യയുമായി സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈന എസ്-400 വിന്യസിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3x1uR4w
via IFTTT
Wednesday, November 17, 2021
Home
/
Mathrubhoomi
/
mathrubhumi.latestnews.rssfeed
/
റഷ്യൻ മിസൈൽ എസ്-400 ഇന്ത്യയിലേക്ക്; ആശങ്കയറിയിച്ച് യു.എസ്.
റഷ്യൻ മിസൈൽ എസ്-400 ഇന്ത്യയിലേക്ക്; ആശങ്കയറിയിച്ച് യു.എസ്.
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
mathrubhumi.latestnews.rssfeed