Breaking

Sunday, November 21, 2021

മൈസൂരു-തലശ്ശേരി റെയിൽപ്പാതയ്ക്കായി ഹെലികോപ്റ്റർ സർവേ; ചെലവ് 18 കോടി

മൈസൂരു: നിർദിഷ്ട മൈസൂരു-തലശ്ശേരി റെയിൽപ്പാതയ്ക്കായി ഹെലികോപ്റ്റർ സർവേ ഈയാഴ്ച ആരംഭിച്ചേക്കും. കേരള സർക്കാരിനുവേണ്ടി ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് സർവേ നടത്തുന്നത്. 18 കോടിയിലധികം രൂപയാണ് ചെലവ്. പാത കടന്നുപോകുന്ന വയനാട്ടിലെ സുൽത്താൻബത്തേരി കേന്ദ്രീകരിച്ചാകും സർവേ. രണ്ട് ഹെലികോപ്റ്ററുകളാണ് ഉപയോഗിക്കുന്നത്. സർവേ നടത്താൻ കേരള സർക്കാർ കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് കരാർ നൽകിയത്. തുടർന്ന് കൊങ്കൺ റെയിൽവേ സ്വകാര്യ കമ്പനിക്ക് ഉപകരാർ നൽകുകയായിരുന്നു. കേരള സർക്കാർ മുൻകൈയെടുത്ത് നടപ്പാക്കുന്ന പദ്ധതിയാണ് മൈസൂരു-തലശ്ശേരി റെയിൽപ്പാത.മൈസൂരുവിൽ സർവേ നടത്തുന്നതിന് കർണാടക സർക്കാർ അനുമതി നൽകിയിട്ടില്ല. അപേക്ഷ നൽകിയെങ്കിലും പരിഗണിക്കാൻ കർണാടക തയ്യാറായില്ല. അതിനാൽ, കേരള അതിർത്തി വരെയായിരിക്കും സർവേ. മൈസൂരു-തലശ്ശേരി റെയിൽപ്പാതയ്ക്കുള്ള സാധ്യതാപഠനം 110 വർഷങ്ങൾക്ക് മുൻപാരംഭിച്ചിരുന്നു. 1911-ൽ ബ്രിട്ടീഷ് സർക്കാരാണ് ആദ്യമായി സർവേ നടത്തിയത്. തുടർന്ന് 1939, 1956, 1997, 2008 എന്നീ വർഷങ്ങളിലും സർവേ നടന്നു.അതേസമയം, മൈസൂരു-തലശ്ശേരി റെയിൽപ്പാതയ്ക്കായി നടത്തുന്ന ഹെലികോപ്റ്റർ സർവേ ധൂർത്തും പ്രഹസനവുമാണെന്ന് നീലഗിരി വയനാട് റെയിൽവേ കർമസമിതി ആരോപിച്ചു. കേരളത്തിൽ സർവേ നടത്തി പാത നിർമിക്കാൻ സാധിക്കില്ലെന്നും സമിതി വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/3kVB64X
via IFTTT