Breaking

Sunday, November 21, 2021

125 പവൻ ആഭരണങ്ങളുമായി നവവധു ആൺസുഹൃത്തിനൊപ്പം ഒളിച്ചോടി; കാറിൽ പോകുന്ന ദൃശ്യം പോലീസിന്

ഉദുമ: നവവധു 125 പവൻ ആഭരണങ്ങളുമായി ഭർത്താവിൻറെ വീട്ടിൽനിന്ന് സുഹൃത്തിനൊപ്പം സ്ഥലംവിട്ടതായി പരാതി. കളനാട്ടുനിന്ന് പള്ളിക്കര പൂച്ചക്കാട്ടേക്ക് ഈയിടെ വിവാഹം കഴിഞ്ഞെത്തിയ യുവതി, കാസർകോട് സന്തോഷ് നഗറിലെ യുവാവ് എന്നിവർക്കെതിരെയാണ് ബേക്കൽ പോലീസിൽ ബന്ധുക്കളുടെ പരാതിയുള്ളത്. അതിരാവിലെ ഭർത്തൃവീടിന്റെ സമീപത്തുനിന്ന് യുവതി ഒപ്പം പഠിച്ചിരുന്ന സുഹൃത്തിൻറെ കാറിൽ കയറി പോകുന്നതിൻറെ ദൃശ്യങ്ങൾ പോലീസിന് കിട്ടിയിട്ടുണ്ട്. ഇവർ കർണാടകയിലുണ്ടെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണച്ചുമതലയുള്ള ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു.പി.വിപിൻ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3CAp6Mk
via IFTTT