ചാവക്കാട്: മണത്തല ചാപ്പറമ്പിനു സമീപം അലങ്കാരപ്പക്ഷികളുടെ വിൽപ്പന നടത്തിയിരുന്ന യുവാവ് കുത്തേറ്റു മരിച്ചു. മണത്തല നാഗയക്ഷിക്ഷേത്രത്തിനു സമീപം കൊപ്പര ചന്ദ്രന്റെ മകൻ ബിജു (35)വാണ് കുത്തേറ്റുമരിച്ചത്. ബൈക്കിലെത്തിയ സംഘമാണ് ബിജുവിനെ കുത്തിയതെന്നു പറയുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. വയറ്റിൽ ആഴത്തിൽ കുത്തേറ്റ ബിജുവിനെ ഉടനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ഓഗസ്റ്റിലാണ് ദുബായിൽനിന്ന് അവധിക്ക് നാട്ടിലെത്തിയത്. അടുത്തദിവസം ഗൾഫിലേക്കു മടങ്ങാനിരിക്കുകയായിരുന്നു. ബിജു ബി.ജെ.പി. അനുഭാവിയാണ്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയതായി എസ്.എച്ച്.ഒ. കെ.എസ്. സെൽവരാജ് പറഞ്ഞു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സമീപപ്രദേശങ്ങളിലെ സി.സി.ടി.വി. ക്യാമറകളും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിനുശേഷം അക്രമികൾ ബീച്ച് ഭാഗത്തേക്കാണ് വണ്ടിയോടിച്ച് പോയതെന്നാണ് സൂചന. റിയയാണ് ബിജുവിന്റെ ഭാര്യ. അമ്മ: തങ്കമണി.
from mathrubhumi.latestnews.rssfeed https://ift.tt/3nLOCsv
via
IFTTT