ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ ചർച്ചകളിലൂടെ സമാധാനാന്തരീക്ഷവും സ്ഥിരതയും ഉറപ്പാക്കണമെന്ന് ബ്രിക്സ് ഉച്ചകോടി. അഫ്ഗാനിസ്താനിൽ അക്രമം അവസാനിപ്പിക്കണമെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉച്ചകോടി ആവശ്യപ്പെട്ടു. ന്യൂഡൽഹി പ്രഖ്യാപനത്തേയും ഉച്ചകോടി പിന്തുണച്ചു. അഫ്ഗാനിസ്താൻ താവളമാക്കാനുള്ള ഭീകരരുടെ ശ്രമങ്ങൾ തടയണമെന്നാണ് നേതാക്കളുടെ ആവശ്യം.കാബൂൾ വിമാനത്താവളത്തിൽ നടന്ന ഭീകരാക്രമണത്തെ ഉച്ചകോടി അപലപിച്ചു. അഞ്ച് രാജ്യങ്ങളുടെ ഉച്ചകോടിയിൽ അഫ്ഗാൻ മണ്ണിൽ നിന്ന് മറ്റ് രാജ്യങ്ങൾക്ക് നേരേ ആക്രമണങ്ങൾ ഉണ്ടാകരുതെന്നും ആവശ്യം ഉയർന്നു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ അഫ്ഗാൻ മണ്ണിൽ തീവ്രവാദം ശക്തിപ്പെടുന്നത് അയൽരാജ്യങ്ങൾക്ക് ഭീഷണിയാകുമെന്നും അഭിപ്രായപ്പെട്ടു. ഭീകരർക്ക് പണവും മറ്റ് സംവിധാനങ്ങളും ഒരുക്കുന്നതിനെതിരെ പോരാടാൻ അഫ്ഗാൻ സജ്ജമാകണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. അഫ്ഗാനിസ്താനിൽ ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണം അമേരിക്കയും സഖ്യസേനയും പിൻവാങ്ങിയതാണെന്നും പുടിൻ പറഞ്ഞു. ഇത് ഏത് തരത്തിലാകും ലോകത്തെ ബാധിക്കുകയെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് സമാധാനം നിലനിർത്താൻ രാജ്യത്തിനുള്ളിൽ തന്നെ ചർച്ചകളും സംവാദങ്ങളുമുണ്ടാകണമെന്നും ബ്രിക്സ് ഉച്ചകോടിയിൽ നേതാക്കൾ ആവശ്യപ്പെട്ടു. ഇന്ത്യ, ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീരാജ്യങ്ങളുടെ രാഷ്ട്രതലവൻമാർ ഉച്ചകോടിയിൽ പങ്കെടുത്തു. Content Highlights: Should maintain peace and stability in Afghanistan through healthy discussions says BRICS
from mathrubhumi.latestnews.rssfeed https://ift.tt/3BZlCTM
via
IFTTT