Breaking

Friday, September 10, 2021

ഒരോവറില്‍ ആറ് സിക്‌സടിച്ച്‌ ചരിത്രം കുറിച്ച് അമേരിക്കന്‍ താരം ജസ്‌കരന്‍ മല്‍ഹോത്ര

ഏകദിന ക്രിക്കറ്റിൽ ഒരോവറിൽ ആറ് സിക്സടിച്ച് ചരിത്രം കുറിച്ച് അമേരിക്കൻ ബാറ്റ്സ്മാൻ ജസ്കരൻ മൽഹോത്ര. പാപ്പുവ ന്യൂ ഗിനിയയ്ക്കെതിരായ മത്സരത്തിനിടെയാണ് മൽഹോത്ര ഈ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചത്. ഇതോടെ സൗത്ത് ആഫ്രിക്കയുടെ ഹെർഷൽ ഗിബ്സിന് ശേഷം ഏകദിന ക്രിക്കറ്റിൽ ഒരോവറിൽ ആറ് സിക്സ് അടിക്കുന്ന ആദ്യ താരം എന്ന റെക്കോഡ് മൽഹോത്ര സ്വന്തമാക്കി. പാപ്പുവ ന്യൂ ഗിനിയയുടെ ഗൗഡി ടോക്ക് എറിഞ്ഞ അവസാന ഓവറിലാണ് ഈ വെടിക്കെട്ട് പ്രകടനം പിറന്നത്. ഇന്ത്യക്കാരനായ മൽഹോത്ര ചണ്ഡീഗഢിലാണ് ജനിച്ചത്. പിന്നീട് അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു. ടോസ് നേടി ബാറ്റിങ് ആരംഭിച്ച അമേരിക്ക നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തു. 124 പന്തുകളിൽ നിന്ന് 16 സിക്സുകളുടെയും നാല് ഫോറുകളുടെയും അകമ്പടിയോടെ 173 റൺസെടുത്ത മൽഹോത്രയാണ് അമേരിക്കയുടെ ഇന്നിങ്സിന് നട്ടെല്ലായത്. അഞ്ചാമനായി ഇറങ്ങിയ മൽഹോത്ര വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ്. ഈ തകർപ്പൻ പ്രകടനത്തോടെ മറ്റൊരു റെക്കോഡും താരം സ്വന്തമാക്കി. അമേരിക്കയ്ക്ക് വേണ്ടി ഏകദിനത്തിൽ സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന റെക്കോഡാണ് മൽഹോത്ര സ്വന്തം പേരിൽ എഴുതിച്ചേർത്തത്. ഒപ്പം അസോസിയേറ്റ് രാജ്യത്തിന് വേണ്ടി ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോറുമാണിത്. പോൾ സ്റ്റെർലിങ് (177), ക്യാല്ലം മക്ലിയോഡ് (175) എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ക്രിക്കറ്റ് ചരിത്രത്തിൽ ഒരോവറിൽ ആറ് സിക്സ് നേടുന്ന നാലാമത്തെ മാത്രം താരമാണ് മൽഹോത്ര. യുവരാജ് സിങ്, ഹെർഷൽ ഗിബ്സ്, കീറൺ പൊള്ളാർഡ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ ബാറ്റ്സ്മാൻമാർ. അതിൽ യുവരാജും പൊള്ളാർഡും ട്വന്റി 20 യിലാണ് വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചത്. Content Highlights: USAs Jaskaran Malhotra hits 6 sixes in an over in ODI vs PNG to join Herschelle Gibbs in elite list


from mathrubhumi.latestnews.rssfeed https://ift.tt/3zUgCiq
via IFTTT