Breaking

Tuesday, September 21, 2021

അഹമ്മദ് വഞ്ചിച്ചു, ഇതുവരെ തിരുത്തിപ്പറഞ്ഞില്ല- സൈതലവി

വയനാട്: താൻ എടുത്ത ടിക്കറ്റിനാണ് സമ്മാനമെന്ന് തന്നെ വിശ്വസിപ്പിക്കുകയായിരുന്നെന്ന് സൈതലവി. വയനാട് നാലാം മൈൽ സ്വദേശി അഹമ്മദ് ആണ് വഞ്ചിച്ചതെന്നും ഇതുവരെ തിരുത്തിപ്പറയാൻ തയ്യാറായിട്ടില്ലെന്നും സൈതലവി പറഞ്ഞു. എന്നാൽ താൻ സൈതലവിയെ ചതിച്ചിട്ടില്ലെന്നും സെയ്തലവിക്ക് ലോട്ടറി അടിച്ചെന്ന് പറഞ്ഞിട്ടില്ലെന്നും അഹമ്മദ് പറഞ്ഞു. നേരത്തെ, ഓണം ബമ്പറിന് തനിക്കാണ് ഒന്നാം സമ്മാനമെന്ന് അവകാശപ്പെട്ട് സൈതലവി രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു ഇത്. സുഹൃത്തു മുഖാന്തരമാണ് ടിക്കറ്റ് എടുത്തതെന്നും പറഞ്ഞിരുന്നു. ട്വിസ്റ്റുകൾക്കൊടുവിലാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് കൊച്ചി മരട് സ്വദേശി ജയപാലനെന്ന് സ്ഥിരീകരണം വന്നത്. ഓട്ടോ ഡ്രൈവറായ ജയപാലൻ ടിക്കറ്റ് കാനറ ബാങ്കിന്റെ മരട് ശാഖയിലേക്ക് കൈമാറി. Read More:12 കോടി അടിച്ചത് കൊച്ചി മരട് സ്വദേശിക്ക്; ഭാഗ്യവാനെ കണ്ടെത്തിയത് വമ്പൻ ട്വിസ്റ്റുകൾക്കൊടുവിൽ Content Highlights: Ahmed cheated me says saidalavi on lottery issue


from mathrubhumi.latestnews.rssfeed https://ift.tt/3hSfTHz
via IFTTT