Breaking

Friday, September 10, 2021

ഒറ്റപ്പാലത്ത് വീട്ടമ്മ മരിച്ചനിലയില്‍; ബന്ധുക്കളായ യുവതിയും മകനും കസ്റ്റഡിയില്‍

ഒറ്റപ്പാലം: വീട്ടമ്മയെ വീട്ടിലെ കിടപ്പുമുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടത്തി. ഒറ്റപ്പാലം ആർ.എസ്. റോഡിൽ തെക്കേത്തൊടിയിൽ ഖദീജ മൻസിലിൽ ഖദീജയാണ് (63) മരിച്ചത്. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. സംഭവത്തിൽ ഇവരുടെ ബന്ധുക്കളായ യുവതിയെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് കൈയ്ക്ക് പരിക്കേറ്റനിലയിൽ ഖദീജയുടെ മൃതദേഹം കണ്ടെത്തിയത്. അവിവാഹിതയായ ഖദീജ സഹോദരിയുടെ മകൾ ഷീജയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഷീജയെയും മകൻ യാസിറിനെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഖദീജയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചെന്ന പേരിൽ ഷീജയുമായി തർക്കം നടന്നിരുന്നു. പ്രശ്നം പോലീസ് സ്റ്റേഷനിലെത്തുകയും അവിടെവെച്ച് ഖദീജക്ക് പരാതിയില്ലെന്ന് അറിയിച്ചതോടെ ഒത്തുതീർപ്പാവുകയുമായിരുന്നു. ഷൊർണൂർ ഡിവൈ.എസ്.പി. വി. സുരേഷ്, ഒറ്റപ്പാലം സി.ഐ. വി. ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. content highlights:woman found dead in house, relative and son taken to custody


from mathrubhumi.latestnews.rssfeed https://ift.tt/3jYCBzp
via IFTTT