കോന്നി(പത്തനംതിട്ട): ഞായറാഴ്ച ലോക്ഡൗൺ പിൻവലിച്ചിട്ടും യാത്രക്കാർ പഴയതുപോലെ ഇല്ല. ഞായറാഴ്ച കെ.എസ്.ആർ.ടി.സി. സംസ്ഥാനത്ത് 60 ശതമാനം സർവീസുകളേ നടത്തിയുള്ളൂ. 1861 ബസുകൾ ഓടിച്ചു. സാധാരണ ദിവസങ്ങളിൽ 3300 ബസുകളാണ് ഓപ്പറേറ്റുചെയ്യുന്നത്. രാവിലെ യാത്രക്കാർ കുറവായിരുന്നു. ഉച്ചതിരിഞ്ഞതോടെയാണ് ആൾക്കാർ കൂടിയത്.ലോക്ഡൗൺ പിൻവലിച്ചശേഷമുള്ള രണ്ടാമത്തെ ഞായറാഴ്ചയാണ് കഴിഞ്ഞുപോയത്. ആദ്യത്തെ ഞായറാഴ്ചയെക്കാൾ കുറച്ചുകൂടി മെച്ചപ്പെട്ടെങ്കിലും പൂർണതോതിൽ ആയില്ല. വരുന്ന ഞായറാഴ്ചകളിൽ കൂടുതൽ യാത്രക്കാരെത്തുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവയടങ്ങിയ സൗത്ത് സോണിൽ ഞായറാഴ്ച 600 സർവീസുകളാണ് കെ.എസ്.ആർ.ടി.സി. നടത്തിയത്. ദിനംപ്രതി 1300 സർവീസുകളാണ് ഓപ്പറേറ്റുചെയ്യുന്നത്. ഞായറാഴ്ച സർവീസുകളിൽനിന്ന് വരുമാനവും കുറവായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3lLD2wm
via
IFTTT