കാബൂൾ: അഫ്ഗാനിസ്താൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് റാഷിദ് ഖാൻ. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിന് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ച ടീമിൽ അതൃപ്തി അറിയിച്ചാണ് താരത്തിന്റെ രാജി. റാഷിദ് ഖാന്റെ രാജിക്ക് മിനിറ്റുകൾക്ക് മുമ്പാണ് അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. വെറ്ററൻ താരങ്ങളായ ഷാപുർ സദ്രാൻ, വിക്കറ്റ് കീപ്പർ മുഹമ്മദ് ഷഹ്സാദ് എന്നിവരോടൊപ്പം പരിക്കേറ്റ ഫാസ്റ്റ് ബൗളർ ഹമീദ് ഹസ്സനെയും സെലക്ടർമാർ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യു.എഇ.യിലാണ് ലോകകപ്പ്. 🙏🇦🇫 pic.twitter.com/zd9qz8Jiu0 — Rashid Khan (@rashidkhan_19) September 9, 2021 ക്യാപ്റ്റനും രാജ്യത്തെ ഉത്തരവാദിത്തമുള്ള വ്യക്തിയുമെന്ന നിലയിൽ, ടീം തിരഞ്ഞെടുപ്പിന്റെ ഭാഗമാകാനുള്ള അവകാശം എനിക്കുണ്ട്. എ.സി.ബി മീഡിയ പ്രഖ്യാപിച്ച ടീമിനായി സെലക്ഷൻ കമ്മിറ്റിയും അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡും (എ.സി.ബി) എന്റെ സമ്മതം വാങ്ങിയിട്ടില്ല. ഇതിനാൽ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ ഞാൻ തീരുമാനിക്കുന്നു.,റാഷിദ് ട്വിറ്ററിൽ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കി. Content Highlights: T20 World Cup selection controversy Rashid Khan steps down as captain
from mathrubhumi.latestnews.rssfeed https://ift.tt/3DZMjJP
via
IFTTT