ന്യൂഡൽഹി: ഡ്രോൺ ആക്രമണം നേരിടാനുള്ള സംവിധാനം വികസിപ്പിക്കുന്നതായി കരസേനാ മേധാവി ജനറൽ എം.എം. നരവണെ. സുരക്ഷാ സേനകൾക്ക് ഇത്തരം വെല്ലുവിളികളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്നും സൈനിക സന്നാഹവുമായി ബന്ധപ്പെട്ട ഉന്നത ബൗദ്ധികതല യോഗത്തിൽ അദ്ദേഹം പറഞ്ഞു ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ മേഖലയിൽ ഞായറാഴ്ച ഭീകരർ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് കരസേനാമേധാവിയുടെ പ്രതികരണം. ഭീഷണി നേരിടാനുള്ള വിവിധ സംവിധാനങ്ങൾ സർക്കാർ സ്ഥാപനങ്ങളിലും സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും വികസിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അതിർത്തിയിൽ സ്ഥിതി സമാധാനപരം കിഴക്കൻ ലഡാക്കിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യയും ചൈനയും നടത്തിയ സംഭാഷണങ്ങൾ ഫലം കാണുന്നുണ്ട്. ഇരുരാജ്യങ്ങൾക്കുമിടയിൽ വിശ്വാസം വളർത്താൻ കഴിഞ്ഞു. ഫെബ്രുവരിയിലെ സൈനിക പിന്മാറ്റത്തോടെ പാംഗോങ് മേഖലയിൽ സ്ഥിതി സാധാരണ നിലയിലാണ്. രാഷ്ട്രീയ-നയതന്ത്ര-സൈനിക തലങ്ങളിൽ ചർച്ചകൾ തുടരുന്നുണ്ട്. ജമ്മുകശ്മീർ അതിർത്തിയിൽ ഇപ്പോൾ നുഴഞ്ഞു കയറ്റം ഇല്ല. ഇന്ത്യ-പാക് സൈനികർ ഫെബ്രുവരിയിൽ വെടിനിർത്തൽ കരാറിലും ഒപ്പിട്ടു. നുഴഞ്ഞുകയറ്റം കുറഞ്ഞതോടെ കശ്മീരിൽ ഭീകരസാന്നിധ്യവും ഭീകരാക്രമണങ്ങളും കുറഞ്ഞതായും കരസേനാ മേധാവി പറഞ്ഞു. content highlights: systems to counter drone attack is on the way- mm naravane
from mathrubhumi.latestnews.rssfeed https://ift.tt/3dCAgGu
via
IFTTT