Breaking

Thursday, July 15, 2021

ഇരുട്ടടി തുടരുന്നു; ഇന്ധനവില ഇന്നും കൂട്ടി

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോൾ വില 101.75 രൂപയും ഡീസലിന് 94.82 രൂപയുമായി ഉയർന്നു. തിരുവനന്തപുരത്ത് പെട്രോളിന് 103.52 രൂപയും ഡീസലിന് 96.47 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞ് നിൽക്കുമ്പോഴാണ് ഇന്ധന വില വർദ്ധനവ്. ഇന്ധനവില അടിക്കടി ഉയരുന്നത് അവശ്യസാധനങ്ങളുടെ വിലകൂടുന്നതിന് കാരണമാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ. Content highlight: Petrol Price hike in kerala


from mathrubhumi.latestnews.rssfeed https://ift.tt/2Ug5XyS
via IFTTT